ജാനകിവധം; അന്വേഷണം പ്രമുഖന്‍ ഉള്‍പ്പെടെ രണ്ടുപേരെ കേന്ദ്രീകരിച്ച്
Feb 8, 2018, 21:03 IST
ചീമേനി: (www.kasargodvartha.com 08.02.2018) റിട്ട അധ്യാപിക ചീമേനി പുലിയന്നൂരിലെ പി വി ജാനകി കൊലക്കേസിന്റെ അന്വേഷണം പ്രമുഖന്‍ അടക്കം രണ്ടുപേരിലേക്ക്. ജാനകിയുമായി അടുത്ത ബന്ധമുള്ള രണ്ടുപേരാണ് ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുള്ളത്. ഇതിലൊരാള്‍ സമൂഹത്തിലെ ഉന്നതനായതിനാല്‍ കരുതലോടുകൂടിയാണ് അന്വേഷണ സംഘം നീങ്ങുന്നത്. പ്രമാദമായ കൊലക്കേസിലെ പ്രതി കണ്‍വെട്ടത്തു തന്നെ ഉണ്ടായിട്ടും അറസ്റ്റുചെയ്യാനാവാത്തത് പോലീസിനെ വല്ലാത്ത ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
കവര്‍ച്ചക്ക് പുറമെ മറ്റു സാമ്പത്തിക ലക്ഷ്യംകൂടി ജാനകിയുടെ കൊലക്ക് പിന്നിലുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. വീട്ടില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്നത് അന്വേഷണത്തെ വഴിതെറ്റിക്കാനെന്നാണ് പോലീസ് കരുതുന്നത്. പല തലത്തിലും പഴുതടച്ച് നടത്തിയ അന്വേഷണത്തിന്റെ ഒടുവിലാണ് ഇപ്പോള്‍ രണ്ടുപേരിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. എങ്കില്‍ തന്നെയും കൊലപാതകവുമായി കൂട്ടിയിണക്കാനുള്ള തെളിവുകള്‍ ഇല്ലാ എന്നതാണ് തുടര്‍ നടപടികള്‍ വൈകുന്നത്.
അതേ സമയം ജാനകി വധക്കേസിന് ഉടന്‍ തുമ്പു കണ്ടെത്തണമെന്ന് കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്‍ അന്വേഷണ സംഘത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രാദേശിക തലത്തിലും പ്രൊഫഷണല്‍ കവര്‍ച്ചാ, കൊലയാളി സംഘങ്ങളിലേക്കും വരെ അന്വേഷണം നീണ്ടുപോയെങ്കിലും കൊലപാതകം സംബന്ധിച്ച് യാതൊരു സൂചനയും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അന്വേഷണം പ്രാദേശിക തലത്തിലെ രണ്ടുപേരിലേക്ക് ചുരുക്കിയത്.
കൊലക്കുപയോഗിച്ച ആയുധം കണ്ടെത്താനാവാത്തതാണ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, cheemeni, Murder-case, Murder, Crime, Police, Investigation, Top-Headlines, Accuse, Janaki murder case; Police investigation on Prominent and 2
< !- START disable copy paste -->