ജാനകിവധക്കേസില്‍ പ്രത്യേക അന്വേഷണസംഘത്തില്‍ ഒരു ഡി വൈ എസ് പിയെ കൂടി ഉള്‍പ്പെടുത്തി
Feb 17, 2018, 18:16 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.02.2018) പ്രമാദമായ പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകി കൊലക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തില്‍ ഒരു ഡിവൈഎസ്പിയെ കൂടി ഉള്‍പ്പെടുത്തി. കാസര്‍കോട് ഡിസിആര്‍ബി ഡിവൈഎസ്പി ജെയ്സണ്‍ കെ എബ്രഹാമിനെയാണ് അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ജില്ലാ പോലീസ് മേധാവി കെ ജി സൈമണിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരനായിരുന്നു.
അസുഖത്തെ തുടര്‍ന്ന് അദ്ദേഹം അവധിയിലാണ്. കഴിഞ്ഞ ഡിസംബര്‍ 13നാണ് ജാനകിയെ വീട്ടിനകത്ത് കുത്തിക്കൊലപ്പെടുത്തിയ ശേഷം സ്വര്‍ണവും പണവും കവര്‍ന്നത്. കൊലപാതകം നടന്ന് രണ്ടു മാസം കഴിഞ്ഞിട്ടും കൊലയാളികളെ കണ്ടെത്താന്‍ പോലീസിന് കഴിയാത്തതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
ഇതിനിടയിലാണ് അന്വേഷണ സംഘത്തില്‍ ഒരു ഡിവൈഎസ്പിയെ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ വരെ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടും യാതൊരു തുമ്പും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഘാതകരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സിപിഎം നേതൃത്വത്തിലും യുഡിഎഫ് നേതൃത്വത്തിലും വെവ്വേറെ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭവവുമായി രംഗത്ത് വന്നിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം പ്രക്ഷോഭ പരിപാടികളില്‍ നിന്ന് പിന്മാറാന്‍ സിപിഎം നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഉറപ്പ് നല്‍കിയതിനാലാണ് പ്രക്ഷോഭ രംഗത്ത് നിന്നും തല്‍ക്കാലം പിന്‍മാറുന്നതെന്നാണ് സിപിഎം നേതൃത്വം പറയുന്നത്.
എന്നാല്‍ സിപിഎമ്മിന്റെ ശക്തികേന്ദ്രമായ പുലിയന്നൂരില്‍ ഒരു കൊലപാതകം നടന്നിട്ട് രണ്ടുമാസം കഴിഞ്ഞിട്ടും ഘാതകരെ കണ്ടെത്താന്‍ കഴിയാത്തത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും കടുത്ത അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Murder-case, Murder, Crime, Police, Investigation, Janaki murder case; One more DYSP added in Investigation Team
< !- START disable copy paste -->