city-gold-ad-for-blogger

കാഞ്ഞങ്ങാട്ട് ലീഗ് - സി പി എം സംഘര്‍ഷം; ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; ലീഗ് വാര്‍ഡ് സെക്രടറിക്ക് പരിക്ക്

കാഞ്ഞങ്ങാട്: (www.kasargodvartha.com 23.12.2020) കാഞ്ഞങ്ങാട്ട് ലീഗ് - സി പി എം സംഘര്‍ഷം. ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. ലീഗ് വാര്‍ഡ് സെക്രടറിക്ക്  പരിക്കേറ്റു. കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ അബ്ദുര്‍ റഹ് മാന്‍ ഔഫ് (30) ആണ് മരിച്ചത്. കല്ലുരാവി മുണ്ടത്തോട്ട് ബുധനാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം. മുണ്ടത്തോട്ടെ വാര്‍ഡ് ലീഗ് സെക്രട്ടറി ഇര്‍ഷാദിനെ (32) പരിക്കുകളോടെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കുത്തേറ്റ് വീണ് കിടക്കുകയായിരുന്ന ഔഫിനെ നാട്ടുകാരായ ചിലര്‍ ഉടന്‍ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും  മരണപ്പെടുകയായിരുന്നു.  തദ്ദേശ തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് വിവരം.

കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. എം പി. വിനോദ്, എസ്.ഐ. വിനോദ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അബ്ദുര്‍ റഹ് മാൻ ഔഫിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.

Updated


കാഞ്ഞങ്ങാട്ട് ലീഗ് - സി പി എം സംഘര്‍ഷം; ഡി വൈ എഫ് ഐ  പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; ലീഗ് വാര്‍ഡ് സെക്രടറിക്ക് പരിക്ക്



Keywords : Kasaragod, Kanhangad, Murder, Crime, DYFI, INL, CPM, LDF, UDF, IUML, Police, Kerala, Top-Headlines, News, Abdul Rahman Auf, IrshadMundathod, Old Beach Kanhabgad.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia