city-gold-ad-for-blogger

കാസർകോട് സ്വദേശി ഉൾപെട്ട 4 കോടിയുടെ മയക്കുമരുന്ന് കടത്ത് കേസിൽ വയനാട്ടിലെ ടെൻറ് ഹൗസിൽ റെയ്ഡ്

കൊച്ചി: (www.kasargodvartha.com 23.08.2021) കാസർകോട് സ്വദേശി ഉൾപെട്ട നാലുകോടിയുടെ മയക്കുമരുന്ന് കടത്ത് കേസുമായി ബന്ധപ്പെട്ട് വയനാട്ടിലെ ടെൻറ് ഹൗസിൽ അന്വേഷണ സംഘത്തിന്റെ റെയ്ഡ്. കോഴിക്കോട് സ്വദേശികളായ ശ്രീമോൻ, മുഹമ്മദ്‌ ഫവാസ്, ഇയാളുടെ ഭാര്യ ശംന, കാസർകോട് സ്വദേശി അജു എന്ന അജ്മൽ, എറണാകുളം സ്വദേശി മുഹമ്മദ്‌ അഫ്സൽ എന്നിവരെയാണ് കഴിഞ്ഞ ദിവസം എക്സൈസും കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂനിറ്റും ചേർന്ന് അറസ്റ്റ് ചെയ്തത്.

   
കാസർകോട് സ്വദേശി ഉൾപെട്ട 4 കോടിയുടെ മയക്കുമരുന്ന് കടത്ത് കേസിൽ വയനാട്ടിലെ ടെൻറ് ഹൗസിൽ റെയ്ഡ്



അന്വേഷണ ഏജൻസികൾ സംയുക്തമായി നടത്തിയ പരിശോധനയിൽ 84 ഗ്രാം എം ഡി എം എയും പിന്നീട് എക്സൈസ് നടത്തിയ പരിശോധനയിൽ 1.115 കിലോ എം ഡി എം എയുമാണ് പിടികൂടിയത്. പ്രതികളിൽനിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു വയനാട് പുളിയന്മലയിൽ റെയിഡ് നടത്തിയത്.

പ്രതികൾ ഉപയോഗിച്ചെന്ന് കരുതുന്ന ടെൻറ് ഹൗസിലാണ് റെയ്ഡ് നടത്തിയത്. ഇവർ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നതായാണ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചത്. ഇവിടെ നിന്ന് പ്രത്യേകിച്ച് ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ ആറുമാസമായി ഇവിടെ ആരും വരാറില്ലെന്ന വിവരമാണ് സമീപവാസികളിൽ നിന്ന്​ അന്വേഷണ സംഘത്തിന് ലഭിച്ചതെന്നാണ് റിപോർട്.

യുവതികൾ ഉൾപെട്ട സംഘം അക്രമകാരികളായ വിദേശ നായ്ക്കളുമായി ആഡംബര കാറിൽ ചെന്നൈയിൽ നിന്ന് മൂന്നിലധികം തവണ മയക്കുമരുന്ന് കൊണ്ടുവന്നതായാണ് സൂചന. ചെക് പോസ്റ്റുകളിലും മറ്റും നടക്കുന്ന പരിശോധനകളിൽ നിന്നും രക്ഷപ്പെടാൻ കാറിൽ വിദേശ നായ്ക്കളെയും, കുടുംബമാണ് യാത്ര ചെയ്യുന്നതെന്ന് വരുത്താൻ സ്ത്രീകളെയും ഒപ്പം കൂട്ടിയിരുന്നതായാണ് അന്വേഷണ സംഘം വെളിപ്പെടുത്തുന്നത്.

കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണ സംഘം സൂചിപ്പിച്ചു. ലഹരിക്കടത്തിന്റെ ഉറവിടവും സാമ്പത്തിക സ്രോതസും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്​റ്റഡിയിൽ വാങ്ങുന്നതിന് ചൊവ്വാഴ്ച കോടതിയിൽ അപേക്ഷ നൽകുമെന്ന് സ്പെഷൽ സ്ക്വാഡ് വൃത്തങ്ങൾ വെളിപ്പെടുത്തി. വിശദമായ ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

Keywords:  Kochi, Kerala, News, Kasaragod, Crime, Investigation, Top-Headlines, Drugs, Arrest, Excise, Police-raid, Case, Special-squad, Investigation team raided at Wayanad tent house.


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia