city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Investigation | പ്രേതാലയം പോലുള്ള നാലുകെട്ടുള്ള വീട്ടിൽ നടന്നത് കൊടിയ ക്രൂരതയോ? റബർ തോട്ടത്തിലെ അരുംകൊലയിൽ നടുങ്ങി ഏൽക്കാന; നീതുവിൻ്റെ, കൊലയാളി ഉടൻ പിടിയിലാകുമെന്ന് പൊലീസ്; സൈബർ സെൽ പിന്നാലെ

ബദിയഡുക്ക: (www.kasargodvartha.com) പ്രേതാലയം പോലുള്ള നാലുകെട്ടുള്ള വീട്ടിൽ നടന്നത് കൊടിയ ക്രൂരതയോ?. റബർ തോട്ടത്തിലെ അരുംകൊലയിൽ നടുങ്ങിയിരിക്കുകയാണ് ഏൽക്കാന എന്ന ഗ്രാമം. കൊല്ലപ്പെട്ട കൊല്ലം സ്വദേശിനിയായ നീതുവിൻ്റെ കൊലയാളി ഉടൻ പിടിയിലാകുമെന്ന് പൊലീസ് സൂചിപ്പിക്കുന്നു. സൈബർ സെൽ പിന്നാലെയുണ്ട്.

ഉക്കിനടുക്കയിലെ കാസർകോട്‌ മെഡികൽ കോളജിനടുത്താണ്‌ ഏൽക്കാനയെന്ന ഗ്രാമവും കൊല നടന്ന വീടിനടുത്തുള്ള റബർ തോട്ടവും സ്ഥിതി ചെയ്യുന്നത്. ജില്ലയ്ക്ക്‌ പുറത്ത് നിന്നും നിരവധിപേർ ഇവിടെ ഭൂമി വിലക്ക്‌ വാങ്ങിയും പാട്ടത്തിനെടുത്തും റബർ കൃഷി നടത്തി വരുന്നുണ്ടെന്ന് പൊലീസും പ്രദേശവാസികളും പറയുന്നു. നൂറുകണക്കിന്‌ എകറിലാണ്‌ ഇവിടെ റബർ കൃഷി നടത്തുന്നത്‌.

Investigation | പ്രേതാലയം പോലുള്ള നാലുകെട്ടുള്ള വീട്ടിൽ നടന്നത് കൊടിയ ക്രൂരതയോ? റബർ തോട്ടത്തിലെ അരുംകൊലയിൽ നടുങ്ങി ഏൽക്കാന; നീതുവിൻ്റെ, കൊലയാളി ഉടൻ പിടിയിലാകുമെന്ന് പൊലീസ്; സൈബർ സെൽ പിന്നാലെ

 ടാപിങ് തൊഴിലാളികൾ ഏറെയും ഇതര ജില്ലകളിൽ നിന്നുള്ളവരാണ്‌. വയനാട്‌ സ്വദേശി ഷാജിയുടെ ഉടമസ്ഥതയിലുള്ളളതാണ്‌ കൊലപാതകം നടന്ന സ്ഥലത്തെ റബർ തോട്ടം. തോട്ടത്തിലുള്ള പഴയ നാലുകെട്ട്‌ വീട്ടിലാണ്‌ മരിച്ച നീതുവും ഭർത്താവ്‌ ആന്റോ സെബാസ്‌റ്റ്യനും താമസിച്ചിരുന്നത്‌. ഒന്നര മാസം മുമ്പാണ്‌ ഇരുവരും ഇവിടെ ജോലിക്കെത്തിയത്‌. പുറത്തുള്ള മറ്റൊരു മുറിയിൽ രണ്ട്‌ തൊഴിലാളികൾ താമസിച്ചിരുന്നു. നാട്ടിൽ പോയ ഇവർ ബുധനാഴ്‌ച ഉച്ചയോടെ എത്തിയപ്പോഴാണ്‌ പരിസരത്ത്‌ ദുർഗന്ധം വമിക്കുന്നത്‌ തിരിച്ചറിഞ്ഞത്‌.

മുൻവശത്തെ വാതിൽ പൂട്ടിയിട്ടിരുന്നതിൽ അടുക്കള വാതിൽ പൊളിച്ച് അകത്ത്‌ കടന്നപ്പോൾ മുറിയിൽ അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൈകാലുകൾ തുണിയിൽ കെട്ടിയിട്ട നിലയിലായിരുന്നു. തലയാകെ തുണി കൊണ്ട്‌ മൂടിയിരുന്നു. മൃതദേഹത്തിന്‌ മൂന്ന് ദിവസത്തിലധികം പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു. കഴുത്ത്‌ ഞെരിച്ചോ അടിച്ചോ കൊലപ്പെടുത്തിയ ശേഷം തുണികൊണ്ട് മൂടിയതാകാമെന്നാണ് പൊലീസിന്റെ സംശയം. പൊലീസും ഫോറൻസിക്‌ വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധിച്ചു. മൃതദേഹം കണ്ണൂർ മെഡികൽ കോളജിലേക്ക് പോസ്‌റ്റ്‌മോർടത്തിനായി മാറ്റിയിട്ടുണ്ട്.

നീതുവിൻ്റെ ഭർത്താവെന്ന് പറയുന്ന ആന്റോയെ കണ്ടെത്താനായില്ല. കൊലയാളി ഇയാളാണെന്ന നിഗമനത്തിലാണ് പൊലീസ്. ആന്റോയ്ക്ക് വയനാട്‌, കൊല്ലം എന്നിവിടങ്ങളിൽ കഞ്ചാവ്‌ കടത്ത്, കവർച കേസുകൾ ഉള്ളതായി നീതുവിൻ്റെ വീട്ടുകാർ പൊലീസിന് വിവരം നൽകിയിട്ടുണ്ട്. പ്രതിയാണെന്ന്‌ വിവരമുണ്ട്‌. ജില്ലാ പൊലീസ്‌ മേധാവി ഡോ. വൈഭവ്‌ സക്‌സേന, എഎസ്‌പി മുഹമ്മദ്‌ നജ്‌മുദ്ദീൻ, ബദിയടുക്ക എസ്ഐ വിനോദ് കുമാർ എന്നിവർ സ്ഥലത്തെത്തി. ബദിയടുക്ക പൊലീസ്‌ കൊലപാതകത്തിന്‌ കേസെടുത്തിട്ടുണ്ട്. ജില്ലാ സൈബർ ക്രൈം പൊലീസ്‌ ഇൻസ്‌പെക്ടർ കെ പ്രേംസദന് അന്വേഷണ ചുമതല നൽകിയിട്ടുണ്ട്.

നീതുവിൻ്റെ ആദ്യ ഭർത്താവ് അസുഖത്തെ തുടർന്ന് നേരത്തെ മരിച്ചിരുന്നു. ഈ ബന്ധത്തിൽ ഒരു മകനുണ്ട്.. കുട്ടി നീവിൻ്റെ മാതാപിതാക്കൾക്ക് ഒപ്പമാണ്. നാലു വർഷമായി നീതു ആൻ്റോയ്ക്ക് ഒപ്പമാണ് താമസം.

Investigation | പ്രേതാലയം പോലുള്ള നാലുകെട്ടുള്ള വീട്ടിൽ നടന്നത് കൊടിയ ക്രൂരതയോ? റബർ തോട്ടത്തിലെ അരുംകൊലയിൽ നടുങ്ങി ഏൽക്കാന; നീതുവിൻ്റെ, കൊലയാളി ഉടൻ പിടിയിലാകുമെന്ന് പൊലീസ്; സൈബർ സെൽ പിന്നാലെ

Keywords:  Latest-News, Top-Headlines, Kerala, Kasaragod, Investigation, Police, Crime, Killed, Murder, Badiyadukka, Murder-case, Woman, Investigation in murder case ongoing.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia