city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Investigation | ഒരു കുടുംബത്തിലെ 4 പേരെ കൊന്നതാര്, കാരണമെന്ത്? മൂന്നാം ദിവസവും കണ്ടെത്താനായില്ല; സംശയാസ്പദമായ നിലയിൽ 5 പേരുടെ ദൃശ്യങ്ങൾ സിസിടിവിയിൽ

Mangalore Murder
* രാഷ്ട്രീയ പശ്ചാത്തലം, റിയൽ എസ്റ്റേറ്റ്, കുടുംബവഴക്ക് തുടങ്ങി എല്ലാ കോണുകളിലും പൊലീസ് അന്വേഷിക്കുന്നുണ്ട്.

മംഗ്ളുറു: (KasaragodVartha) കർണാടകയിലെ ഗദഗ് നഗരത്തിൽ ഒരു കുടുംബത്തിലെ നാല് പേരെ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീങ്ങിയില്ല. പ്രതികളെയോ കൊലപാതകത്തിന്റെ കാരണമോ ഇതുവരെ കണ്ടെത്താനായില്ല. ഗദഗ് എസ്പി ബി എസ് നേമഗൗഡയുടെ നേതൃത്വത്തിൽ നാല് ടീമുകൾ രൂപവത്കരിച്ച് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. രാഷ്ട്രീയ പശ്ചാത്തലം, റിയൽ എസ്റ്റേറ്റ്, കുടുംബവഴക്ക് തുടങ്ങി എല്ലാ കോണുകളിലും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

മുനിസിപൽ കൗൺസിൽ വൈസ് പ്രസിഡൻ്റിൻ്റെ മകനുൾപ്പെടെ നാലുപേരാണ് ഒറ്റരാത്രികൊണ്ട് കൊല്ലപ്പെട്ടത്. ഗദഗ് നഗരത്തിലെ ദസർ ഓനിയിൽ താമസിക്കുന്ന ബിജെപി നേതാവ് പ്രകാശ് ബകലെയുടെ വീട്ടിലാണ് ഏപ്രിൽ 19ന് പുലർച്ചെ കൂട്ടക്കൊല നടന്നത്. ഗദഗ് ബെതഗേരി മുനിസിപൽ കൗൺസിൽ വൈസ് പ്രസിഡൻ്റ് സുനന്ദ ബകലെയുടെ മകൻ കാർത്തിക് ബകലെ (27), ബന്ധുക്കളായ പരശുരാമൻ (66), ലക്ഷ്മി (45), ആകാൻക്ഷ (16) എന്നിവരാണ് മരിച്ചത്.

ആയുധങ്ങൾ അഴുക്കുചാലിൽ വലിച്ചെറിഞ്ഞു 

പുലർച്ചെ ഒന്നിനും രണ്ടിനുമിടയിൽ വീടിൻ്റെ പിൻഭാഗത്തെ ജനൽ വഴി ഒന്നാം നിലയിൽ നിന്ന് മുറിയിലേക്ക് കടന്ന കൊലയാളികൾ പരശുരാമനെയും ലക്ഷ്മിയെയും ആകാംക്ഷയെയും കൊലപ്പെടുത്തി. ശബ്ദം കേട്ട് കാർത്തിക് പരിശോധിക്കാൻ ഒന്നാം നിലയിലേക്ക് പോയപ്പോൾ അദ്ദേഹത്തെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഈ സമയം താഴത്തെ മുറിയിലുണ്ടായിരുന്ന പ്രകാശ് ബകലെയും സുനന്ദ ബകലെയും മുറിയുടെ വാതിൽ തുറക്കാതെ പൊലീസിനെ വിളിച്ചു. ഇതോടെ കൊലപാതകികൾ വീടിൻ്റെ പുറകിലെ ജനലിലൂടെ രക്ഷപ്പെടുകയായിരുന്നു. തങ്ങളുടെ പക്കലുണ്ടായിരുന്ന ആയുധങ്ങൾ അഴുക്കുചാലിൽ വലിച്ചെറിഞ്ഞാണ് കൊലയാളികൾ രക്ഷപ്പെട്ടത്.

പ്രകാശ് ബകലെയുടെ ആദ്യ ഭാര്യ മരിച്ചിരുന്നു. ഏപ്രിൽ 17 ന് രണ്ടാം ഭാര്യ സുനന്ദ ബകലെയുടെ മകൻ കാർത്തിക്കിൻ്റെ വിവാഹ നിശ്ചയ ചടങ്ങ് നടന്നിരുന്നു. ആദ്യഭാര്യയുടെ സഹോദരൻ പരശുരാമയും ഭാര്യ ലക്ഷ്മിയും മകൾ ആകാംക്ഷയും വിവാഹ നിശ്ചയത്തിന് കൊപ്പൽ ജില്ലയിൽ നിന്നാണ് എത്തിയത്. എന്നാൽ, വിവാഹനിശ്ചയം കഴിഞ്ഞ് മടങ്ങേണ്ടതിന് പകരം ചില കാരണങ്ങളാൽ അവർ ഇവിടെത്തന്നെ തങ്ങുകയായിരുന്നു. ഇതിനിടയിലാണ് ദാരുണ സംഭവം അരങ്ങേറിയത്.

സമഗ്ര അന്വേഷണം 

എത്രയും വേഗം കൊലയാളികളെ കണ്ടെത്തുമെന്നും എല്ലാ തലങ്ങളിലും അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറയുന്നു. അതിനിടെ  സംശയാസ്പദമായ നിലയിൽ അഞ്ച് പേരുടെ സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. നഗരത്തിൽ ചന്നമ്മ സർകിളിന് സമീപമുള്ള ഒരു കടയിലെ സിസിടിവിയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. പുലർച്ചെ 2.55ഓടെയാണ് ദൃശ്യം പതിഞ്ഞിരിക്കുന്നത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾക്ക് ഈ കേസുമായി ബന്ധമുണ്ടോ എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia