city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Investigation | കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്ന് പെട്രോള്‍ ഊറ്റുന്ന സംഘത്തെ കുറിച്ച് അന്വേഷിച്ച പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍; 'പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്നത് വന്‍ റാകറ്റ്'

കാസര്‍കോട്: (www.kasargodvartha.com) കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്ന് പെട്രോള്‍ ഊറ്റുന്ന സംഘത്തെ കുറിച്ച് അന്വേഷിച്ച് ചെന്ന പൊലീസിന് ലഭിച്ചിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്ന വലിയൊരു റാകറ്റ് തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്. പെട്രോള്‍ ഊറ്റുന്ന സിസിടിവി ദൃശ്യത്തില്‍ നിന്നും കിട്ടിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. സംഭവത്തില്‍ ഇതിനകം മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചിട്ടുണ്ട്.
            
Investigation | കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്ന് പെട്രോള്‍ ഊറ്റുന്ന സംഘത്തെ കുറിച്ച് അന്വേഷിച്ച പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍; 'പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്നത് വന്‍ റാകറ്റ്'

പ്രധാന പ്രതികളെ പിടികൂടാന്‍ കഴിയാത്തത് കൊണ്ടാണ് കസ്റ്റഡിയിലെടുത്ത കുട്ടികളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചത്. 16 ഉം 17 ഉം വയസുള്ള കുട്ടികളെ ഉപയോഗിച്ച് നിരവധി ക്രിമിനല്‍ പ്രവര്‍ത്തനങ്ങളാണ് സംഘം നടത്തുന്നതെന്നും കണ്ണികളായാണ് ഇവരുടെ പ്രവര്‍ത്തനമെന്നും പൊലീസ് പറയുന്നു. പെട്രോള്‍ ഊറ്റല്‍, വാഹനങ്ങള്‍ മോഷ്ടിക്കല്‍, മയക്കുമരുന്ന് കടത്ത്, പിടിച്ചുപറി, ക്വടേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കുട്ടികളെ ഉപയോഗിക്കുന്നുണ്ടെന്നാണ് കാസര്‍കോട് ടൗണ്‍ സിഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് ലഭിച്ചിരിക്കുന്ന സൂചനകള്‍.
             
Investigation | കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്ന് പെട്രോള്‍ ഊറ്റുന്ന സംഘത്തെ കുറിച്ച് അന്വേഷിച്ച പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍; 'പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്നത് വന്‍ റാകറ്റ്'

പല രക്ഷിതാക്കള്‍ക്കും തങ്ങളുടെ കുട്ടികള്‍ നടത്തുന്ന കുറ്റകൃത്യങ്ങളെ കുറിച്ച് ഒന്നുമറിയുന്നില്ല. നല്ല ഭക്ഷണവും ഇഷ്ടം പോലെ പണവും ഓടിക്കാന്‍ വാഹനവും ലഹരിയും നല്‍കിയാണ് കുട്ടികളെ പാട്ടിലാക്കുന്നത്. ഇവരെ ഉപയോഗിച്ചാണ് പല കുറ്റകൃത്യങ്ങളും ചെയ്യിക്കുന്നത്. കഴിഞ്ഞ ദിവസം അഭിഭാഷകന്റെ ബൈകില്‍ നിന്ന് പെട്രോള്‍ മോഷ്ടിച്ചതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. പെട്രോള്‍ മോഷ്ടിക്കുന്നതിനെ ചെറിയ കാര്യമായി കണ്ട് പലരും പരാതി നല്‍കാത്തതാണ് ക്രിമിനല്‍ സംഘങ്ങള്‍ക്ക് പ്രോത്സാഹനമായി മാറുന്നതെന്നാണ് പറയുന്നത്. കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരം കേന്ദ്രീകരിച്ച് പല ഇടപാടുകളും നടക്കുന്നുണ്ടെന്നും ഇതേകുറിച്ചെല്ലാം അന്വേഷിച്ച് വരികയാണെന്നുമാണ് പൊലീസ് നല്‍കുന്ന സൂചന.

Keywords: Kasaragod Railway Station,  News, Kerala, Kasaragod, Railway Station, Top-Headlines, Investigation, Crime, Petrol, Robbery, Theft, Investigation about petrol stolen from vehicle parked at railway station.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia