city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അധോലോക കുറ്റവാളി യൂസഫ് സിയയുടെ കൂട്ടാളി നപ്പട്ട റഫീഖിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോടീസ് പുറപ്പെടുവിച്ചു; ഏതുരാജ്യത്തെ പൊലീസിനും എവിടെ വെച്ചും അറസ്റ്റ് ചെയ്യാം

കാസർകോട്: (www.kasargodvartha.com 26.11.2021) അധോലോക കുറ്റവാളി യൂസഫ് സിയയുടെ കൂട്ടാളി നപ്പട്ട റഫീഖിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോടീസ് പുറപ്പെടുവിച്ചു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ്‌ റഫീഖ് എന്ന നപ്പട്ട റഫീഖി (32) നെതിരെ കാസർകോട് പൊലീസിന്റെ അപേക്ഷ പ്രകാരമാണ് നോടീസ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇയാൾ ഗൾഫിൽ ഒളിവിൽ കഴിയുകയാണെന്നാണ് പൊലീസ് നിഗമനം.
                             
അധോലോക കുറ്റവാളി യൂസഫ് സിയയുടെ കൂട്ടാളി നപ്പട്ട റഫീഖിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോടീസ് പുറപ്പെടുവിച്ചു; ഏതുരാജ്യത്തെ പൊലീസിനും എവിടെ വെച്ചും അറസ്റ്റ് ചെയ്യാം
       
കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മോഷണം, പിടിച്ചുപറി അടക്കം കേരളത്തിലും കർണാടകത്തിലും നിരവധി കേസുകളിൽ പ്രതിയാണ് റഫീഖ്. അതേസമയം യൂസുഫ് സിയ അടുത്തിടെ മുംബൈ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായിരുന്നു.

റെഡ് കോർണർ നോടീസ് പ്രകാരം റഫീഖിനെ ഏതുരാജ്യത്തെ പൊലീസിനും എവിടെ വെച്ചും അറസ്റ്റ് ചെയ്യാം. ഗുൻഡകൾക്കും ക്രിമിനലുകൾക്കുമെതിരെ നടപടി കർശനമാക്കാനാണ് കാസർകോട് പൊലീസിൻ്റെ തീരുമാനം. ഗുരുതരമായ കുറ്റകൃത്യങ്ങൾ നടത്തി വിദേശത്തേക്ക് രക്ഷപ്പെട്ട വിവിധ കേസുകളിൽ ഉൾപെട്ട മറ്റു പ്രതികൾക്കെതിരെയും റെഡ്കോർണർ നോടീസ് പുറപ്പെടുവിക്കാനുള്ള നടപടികൾ പുരോഗമിച്ചു വരുന്നതായി കാസർകോട് ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായർ അറിയിച്ചു.


Keywords: News, Kerala, Kasaragod, Uppala, Case, Investigation, Top-Headlines, Arrest warrant, Manjeshwaram, Police, Police-station, Crime, Robbery, Kidnap case, Nappatta Rafeeq, Mumbai, DYSP, Karnataka, Criminal, Red Corner, Interpol issues Red Corner notice against Nappatta Rafeeq.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia