Police Booked | 'ഇൻസ്റ്റഗ്രാമിലൂടെ പരിചയം, 16 കാരിയുടെ നഗ്നചിത്രം കൈക്കലാക്കി ഭീഷണി'; പോക്സോ കേസെടുത്ത് പൊലീസ്
Updated: May 9, 2024, 19:51 IST
* ഇൻസ്റ്റഗ്രാമിൽ കൊടുത്ത പേര് വ്യാജമാണെന്ന് സൂചന
നീലേശ്വരം: (KasaragodVartha) ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16കാരിയുടെ നഗ്നചിത്രം കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പോക്സോ നിയമ പ്രകാരം നീലേശ്വരം പൊലീസ് കേസെടുത്തു. കാസർകോട് സ്വദേശിയായ കൈലാസ് എന്നയാൾക്കെതിരെയാണ് കേസെടുത്തത്.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ യുവാവ് പ്രലോഭിപ്പിച്ച് നഗ്നചിത്രം കൈക്കലാക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഇൻസ്റ്റഗ്രാമിൽ കൊടുത്ത കൈലാസ് എന്ന പേര് വ്യാജമാണെന്നാണ് സൂചന. പെൺകുട്ടി പൊലീസിൽ മൊഴിനൽകിയതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് സൈബർ സെലിന്റെ സഹായത്തോടെ അന്വേഷണം ഊർജിതമാക്കി.