Arrest | കൊലപാതക ശ്രമം, മയക്കുമരുന്ന് കടത്ത് അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ ചുമത്തി അറസ്റ്റ് ചെയ്‌തു

● വിദ്യാനഗർ സ്റ്റേഷൻ പരിധിയിലെ 10 കേസുകളിൽ പ്രതിയാണ്.
● 2019 മുതൽ 2024 വരെ വിവിധ കേസുകളിൽ പ്രതിയായിട്ടുണ്ട്.
● ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് അറസ്റ്റ്.
കാസർകോട്: (KasargodVartha) മയക്കുമരുന്ന് കടത്ത് അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചറുമുറു മൊയ്‌ദു എന്നറിയപ്പെടുന്ന എം എച് മൊയ്‌ദീൻ (28) ഒടുവിൽ പൊലീസിന്റെ പിടിയിലായി. നിരവധി കേസുകളിൽ പ്രതിയായ ഇയാളെ കാപ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കാപ ചുമത്തപ്പെട്ട മൊയ്‌ദീൻ ഏറെ നാളായി ഒളിവിൽ കഴിയുകയായിരുന്നു. വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ 10 കേസുകളിൽ പ്രതിയാണ് ഇയാൾ. 2019 ൽ കഞ്ചാവ് കൈവശം വെച്ച കേസ്, 2021 ൽ ഒരാളെ തട്ടിക്കൊണ്ടുപോയി അടിച്ചു പരിക്കേൽപ്പിച്ച കേസ്, 2022 ൽ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, 2023 ൽ കഞ്ചാവ് ഉപയോഗിച്ച കേസ്, 2024 ൽ അടിപിടി, കഞ്ചാവ് ഉപയോഗം, സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസ് എന്നിങ്ങനെ നിരവധി കേസുകളിൽ പ്രതിയാണ് മൊയ്‌ദീൻ എന്ന് പൊലീസ് പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ നിർദേശ പ്രകാരം വിദ്യാനഗർ പൊലീസ് ഇൻസ്‌പെക്ടർ യു പി വിപിനും സംഘവുമാണ് മൊയ്‌ദീനെ അറസ്റ്റ് ചെയ്തത്. എസ്ഐ അജീഷ്, ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
Moidheen, a criminal involved in several cases including drug trafficking and attempted murder, has been arrested under the KAAPA Act in Kasaragod. He was wanted in 10 cases within the Vidyanagar police station limits.
#KAAPA #Arrest #Criminal #Kasaragod #KeralaCrime #DrugTrafficking