city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Killed | കാനഡയില്‍ വെടിവയ്പില്‍ ഇന്‍ഡ്യന്‍ വംശജനുള്‍പെടെ 2 പേര്‍ കൊല്ലപ്പെട്ടു; 'അക്രമിയെ കാറിടിച്ചിട്ടു', പൊലീസ് അന്വേഷണം ​​​​​​​

Indian-Origin Man Among 2 Killed In Canada Gun Attack: Cops, Indian-Origin Man, 2 Killed, Crime

*കെട്ടിട നിര്‍മാണ തൊഴിലാളിയുടെ വേഷത്തില്‍ നടന്നുവന്നയാളെ കാര്‍ ഇടിച്ചിടുകയായിരുന്നു.

*ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ ആരോഗ്യ നില മെച്ചപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരും.

ഒടാവ: (KasargodVartha) കാനഡയിലെ തെക്കന്‍ എഡ്മണ്ടനിലുണ്ടായ വെടിവയ്പില്‍ ഇന്‍ഡ്യന്‍ വംശജനുള്‍പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. പൊലീസ് എത്തിയപ്പോള്‍ പരുക്കേറ്റ മൂന്ന് പുരുഷന്മാരെ കണ്ടെത്തിയെന്നും 49 ഉം 57 ഉം വയസുള്ള രണ്ട് പുരുഷന്മാര്‍ മരിച്ചതായും 51 വയസുള്ള പുരുഷന് ഗുരുതരമായി പരുക്കേറ്റതായും കണ്ടെത്തിയതായി കാനഡ ആസ്ഥാനമായുള്ള സിടിവി ന്യൂസ് എഡ്മണ്ടന്‍ പറഞ്ഞതായി എന്‍ഡി ടിവി റിപോര്‍ട് ചെയ്തു. ഗുരുതരമായ പരുക്കുകളോടെ രക്ഷപ്പെട്ട പുരുഷനെ പാരാമെഡികുകള്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ചാനല്‍ കൂട്ടിച്ചേര്‍ത്തു.

പൊലീസ് പറയുന്നത്: എഡ്മണ്ടന്‍ ആസ്ഥാനമായി ഗില്‍ ബില്‍റ്റ് ഹോംസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്ന ഇന്‍ഡ്യന്‍ വംശനായ ബുട്ടാ സിങ് എന്നയാളടക്കം രണ്ട് പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് വെടിവെപ്പ് നടന്നത്. 

സംഭവസ്ഥലത്തിന് അടുത്തുള്ള നിര്‍മാണം നടക്കുന്ന സ്ഥലത്തുനിന്നും കറുത്ത നിറത്തിലുള്ള കാര്‍ പുറത്തേക്ക് വരുന്നത് കണ്ടെന്നും കെട്ടിട നിര്‍മാണ തൊഴിലാളിയുടെ വേഷത്തില്‍ നടന്ന് വന്നയാളെ ഈ കാര്‍ ഇടിച്ചെന്നും ഇതോടെയാണ് വെടിവെപ്പ് നടന്നതെന്നുമാണ് ദൃക്‌സാക്ഷി ലിന്‍ഡ്‌സെ ഹില്‍ടന്‍ മൊഴി നല്‍കിയത്. 

തൊഴിലാളിയുടെ വേഷം ധരിച്ചെത്തിയ ആളെ കാര്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയി. ഇതോടെ അപകടത്തില്‍പ്പെട്ടയാള്‍ ഒളിപ്പിച്ചുവെച്ച തോക്ക് പുറത്തെടുക്കുകയും വാഹനമോടിച്ചവരെ ലക്ഷ്യമാക്കി വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷി മൊഴി നല്‍കിയിട്ടുണ്ട്.

ലിന്‍ഡ്‌സെ ഹില്‍ടനാണ് ആക്രമണ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് വെടിയേറ്റവരെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഗുരുതര പരുക്കേറ്റ ഇരുവരും ചികിത്സയിലിരിക്കെ മരിച്ചു. സംഭവസ്ഥലത്ത് പരുക്കേറ്റ് കിടന്ന അക്രമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാരകമായി പരുക്കേറ്റ് ചികില്‍സയിലുള്ളയാള്‍ തന്നെയാണ് ബുട്ടാ സിങിനെയും കൂടെയുണ്ടായിരുന്ന ആളെയും വെടി വെച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ ആരോഗ്യ നില മെച്ചപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, അക്രമിയുടെ പേരുവിവരങ്ങള്‍ ഇതുവരെ പൊലീസ് പുറത്ത് വിട്ടിട്ടില്ല. 


 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia