Investigation | 'കാസര്‍കോട് സ്വദേശിയായ യുവാവിനെ നാദാപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് ഏതാണ്ട് ഉറപ്പായി'; മരണം ക്രൂരമായ മര്‍ദനമേറ്റതിനെ തുടര്‍ന്നാണെന്ന് പോസ്റ്റ് മോര്‍ടം റിപോര്‍ട്; ഒപ്പമുണ്ടായിരുന്ന യുവാവ് പുറത്തേക്ക് ഓടുന്ന ദൃശ്യം പൊലീസിന് ലഭിച്ചു; 3 പേരെ ചോദ്യം ചെയ്യുന്നു; സുഹൃത്ത് സംശയത്തിന്റെ നിഴലില്‍; അന്വേഷണം അന്തിമ ഘട്ടത്തിലെന്ന് പൊലീസ്
Nov 30, 2022, 14:10 IST
നാദാപുരം: (www.kasargodvartha.com) കാസര്‍കോട് സ്വദേശിയായ യുവാവിനെ കോഴിക്കോട് നാദാപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന സംശയം ബലപ്പെട്ടു. മരണം ക്രൂരമായ മര്‍ദനമേറ്റതിനെ തുടര്‍ന്നാണെന്ന പോസ്റ്റ് മോര്‍ടം റിപോര്‍ട് പുറത്ത് വന്നതോടെയാണ് കൊലപാതകമെന്ന സംശയത്തിലേക്ക് അന്വേഷണം നീങ്ങുന്നത്.
ചെറുവത്തൂര്‍ ചീമേനി വലിയപൊയിലിലെ ശ്രീജിത്തിനെ (38) ആണ് നാദാപുരം റോഡില്‍ നരിക്കാട്ടേരി കനാല്‍ പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവ് കാര്‍ അപകടത്തില്‍ മരിച്ചെന്നായിരുന്നു തുടക്കത്തില്‍ സംശയിച്ചിരുന്നത്. എന്നാല്‍ കാര്‍ അപകടം അല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ശ്രീജിത്തും കൂടെയുണ്ടായിരുന്ന സുഹൃത്തും സഞ്ചരിച്ച കാര്‍ സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച നിലയിലാണ് കണ്ടെത്തിയത്. എന്നാല്‍ യുവാവിന്റെ മരണം ക്രൂരമായ മര്‍ദനമേറ്റതിനെ തുടര്‍ന്നാണെന്ന് പോസ്റ്റ് മോര്‍ടം പ്രാഥമിക റിപോര്‍ട് പുറത്ത് വന്നതോടെ പൊലീസ് കൊലപാതകമെന്ന് ഉറപ്പിച്ചിട്ടുണ്ട്.
കാറിലുണ്ടായിരുന്നതായി കരുതുന്ന യുവാവ് പുറത്തേക്ക് ഓടുന്ന സിസിടിവി ദൃശ്യവും പുറത്ത് വന്നതോടെ സുഹൃത്തിനെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. നരിക്കാട്ടേരി കനാല്‍ പാലത്തിന് സമീപം കാറില്‍ നിന്ന് വീണ നിലയില്‍ കണ്ടെത്തിയ ശ്രീജിത്തിനെ ഞായറാഴ്ച രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 'വാരിയെല്ലുകള്‍ തകര്‍ന്ന് രക്തസ്രാവം ഉണ്ടായിരുന്നു. ഇടത് കയ്യെല്ലിന് പൊട്ടലും സംഭവിച്ചിരുന്നു. തലയ്ക്ക് പിന്നില്‍ ആഴത്തില്‍ മുറിവേറ്റ പരിക്കുമുണ്ട്. ശരീരത്തിന്റെ പല ഭാഗങ്ങളിലും ക്ഷതമേറ്റ പാടുകളും കണ്ടെത്തിയിരുന്നു', പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
വടകരയില്‍ വിവാഹിതനായ ശ്രീജിത്ത് ശനിയാഴ്ച വൈകുന്നേരം വീട്ടില്‍ എത്തിയിരുന്നു. ശ്രീജിത്തിന്റെ കൂടെ മറ്റൊരാളും ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. കാര്‍ ഓടിച്ചിരുന്നത് കൂടെയുണ്ടായിരുന്ന ആളാണെന്ന സൂചനയും പുറത്തുവരുന്നുണ്ട്. സംഭവ സ്ഥലത്ത് നിന്നും ഷോള്‍ഡറില്‍ ബാഗുമായി ഒരു യുവാവ് ഓടിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച നിലയില്‍ ആണെങ്കിലും കാറിനോ വൈദ്യുതി തൂണിനോ കേടുപാടുകള്‍ ഒന്നും ഇല്ലാത്തത് സംശയം ഇരട്ടിപ്പിച്ചിട്ടുണ്ട്.
നാദാപുരം ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ ഒമ്പതുപേര്‍ അടങ്ങുന്ന സംഘത്തിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. റൂറല്‍ എസ് പി കേസിനെ യഥാസമയം വിലയിരുത്തുന്നുണ്ട്. ഒമ്പതംഗ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ മൂന്ന് പേരെ ഇതിനകം ചോദ്യം ചെയ്ത് വരുന്നുണ്ട്. ശ്രീജിത്തിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിച്ച് വരികയാണ്. ചില നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് സൂചന. ശ്രീജിത്ത് ശനിയാഴ്ച വൈകുന്നേരം മാഹിയില്‍ നിന്ന് മദ്യം വാങ്ങിയതായി പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇതുമായി ബന്ധപ്പെട്ടും പരിശോധന നടത്തുന്നുണ്ട്. കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച് വരുന്നതേയുള്ളൂവെന്നും നാദാപുരം ഡിവൈഎസ്പി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. വിശദമായ പോസ്റ്റ് മോര്‍ടം റിപോര്‍ടിനായി പൊലീസ് കാത്തിരിക്കുകയാണ്.
Keywords: Latest-News, Kerala, Kasaragod, Crime, Assault, Investigation, Crime, Murder, Kozhikode, Incident of youth found dead: Suspicion of murder. < !- START disable copy paste -->