city-gold-ad-for-blogger

മണ്ണാര്‍ക്കാട് യുവാവ് വെടിയേറ്റ് മരിച്ച സംഭവം; വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയ പ്രതി മരിച്ചു

പാലക്കാട്: (www.kasargodvartha.com 13.07.2021) മണ്ണാര്‍ക്കാടിനടുത്ത് അമ്പലപ്പാറ തിരുവിഴാംകുന്നില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ പ്രതിയും മരിച്ചു. മഹേഷ് ആണ് വൈകിട്ടോടെ കോഴിക്കോട് മെഡികല്‍ കോളേജില്‍ മരിച്ചത്. അമ്പലപ്പാറ തിരുവിഴാംകുന്ന് ഇരട്ടവാരി പറമ്പന്‍ മുഹമ്മദാലിയുടെ മകന്‍ സജീര്‍ എന്ന ഫുക്രുദീനാണ് വെടിയേറ്റ് മരിച്ചത്.

ഞായറാഴ്ച രാത്രി 11.30 മണിയോടെയായിരന്നു സംഭവം. രാത്രി വാഴത്തോട്ടത്തിലെത്തിയ ഫക്രുദീനെ വെടിവച്ചെന്നും തുടര്‍ന്ന് താന്‍ വിഷം കഴിച്ചെന്നും മഹേഷ് സാദിഖ് എന്ന സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. സാദിഖ് നല്‍കിയ വിവരമനുസരിച്ച് നടത്തിയ തെരച്ചിലിലാണ് അവശനിലയിലായ മഹേഷിനെ കണ്ടെത്തിയത്.

മണ്ണാര്‍ക്കാട് യുവാവ് വെടിയേറ്റ് മരിച്ച സംഭവം; വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയ പ്രതി മരിച്ചു

തുടര്‍ന്ന് മഹേഷിനെ കോഴിക്കോട് മെഡികല്‍ കോളജിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ച തോക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതുള്‍പ്പെടെ കണ്ടെത്തേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.

Keywords: Palakkad, News, Kerala, Top-Headlines, Crime, Killed, Death, Medical College, Police, Incident of Mannarkkad youth shot dead; Friend found dead after ingesting poison

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia