city-gold-ad-for-blogger

Religion | ‘വിശ്വാസികളുടെ കുറ്റകൃത്യങ്ങൾക്ക് കാരണം ധാർമിക പഠനത്തിന്റെ അപര്യാപ്തത’

A conference of Islamic scholars discussing religious education
Photo Caption: സ്കൂൾ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് കാസർകോട് ചാപ്റ്ററിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ ഡോ. കെ.എ. നവാസ് ഉദ്ഘാടനം ചെയ്യുന്നു. Photo: Kumar Kasaragod

മതപഠനത്തിന്റെ അഭാവം കുറ്റകൃത്യങ്ങൾക്ക് കാരണമാകുന്നു, കാസർകോട് സംഗമം, മതബോധനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.

കാസർകോട്: (KasargodVartha) ലഹരി ഉപയോഗം, മോഷണം, ലൈംഗിക അതിക്രമങ്ങൾ തുടങ്ങിയ സാമൂഹിക കുറ്റകൃത്യങ്ങളിൽ പലപ്പോഴും മതനാമധാരികളാണ് പിടിക്കപ്പെടുന്നത്. എന്നാൽ ഇത് മതത്തിന്റെ കുഴപ്പം അല്ലെന്ന് കാസർകോട് ക്യു എൽ എസ് (QLS) സെന്ററിൽ ചേർന്ന സ്കൂൾ ഓഫ് ഇസ്ലാമിക് സ്റ്റഡീസിന്റെ പ്രതിഭാസംഗമം വ്യക്തമാക്കി. പല മത വിശ്വാസികളും തങ്ങളുടെ മതത്തിന്റെ ധാർമികവും മാനവികവുമായ തത്വങ്ങൾ പഠിക്കാതെയാണ് ജീവിക്കുന്നത് എന്നതാണ് ഇതിന് കാരണം.

A conference of Islamic scholars discussing religious education

മതവിശ്വാസികളെ വ്യവസ്ഥാപിതമായി മതം പഠിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ ഉണ്ടാക്കുകയും അവയെ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇതിനുള്ള പരിഹാരം. പ്രമാണ ബോധ്യത്തോടെ മതം പഠിക്കാം എന്ന പ്രമേയത്തോടെ സ്കൂൾ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് ഈ ദൗത്യം നിർവഹിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.

കേരള നദ് വത്തുൽ മുജാഹിദ് (KNM) മർകസുദ്ദഅവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാസർകോട്  ചാപ്റ്ററിന്റെ പ്രതിഭാ സംഗമം മൂവാറ്റുപുഴ ഇലാഹിയാ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എ. നവാസ് ഉദ്ഘാടനം ചെയ്തു. കെ.എൻ.എം. മർകസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡണ്ട് ശംസുദ്ദീൻ പാലക്കോട് അധ്യക്ഷത വഹിച്ചു.

കാസർകോട് ചാപ്റ്റർ പഠിതാക്കൾ തയ്യാറാക്കിയ ഓർമത്താളുകൾ-4 കെ.എൻ.എം. മർകസുദ്ദഅവ കാസർകോട് ജില്ലാ പ്രസിഡണ്ട് ഡോ. അബൂബക്കർ ഡോ. അഫ്സലിന് നൽകി പ്രകാശനം ചെയ്തു.

അബ്ദുൽ റഊഫ് മദനി, ബഷീർ പട്ല, അബൂബക്കർ മാക്കോട്, അബ്ദുൽ ഖാദിർ പി.എൻ, അതാഉല്ല ഇരിക്കൂർ, ഹബീബ് വി, ഉമ്മുഹാനി, സുബൈദ ടീച്ചർ അംഗടി മുഗൾ, ആസിഫ് അബ്ദുല്ല, അശ്രഫ് സുളള്യ, റസിയ എം.എ, നിലോഫർ ബഷീർ, റുഖ്സാന ടി.പി എന്നിവർ പ്രസംഗിച്ചു.

#IslamicStudies #ReligiousEducation #CrimePrevention #Kerala #India #Islam #Quran #Sunnah #Morality

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia