എട്ടാം തരം വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന് 10 വര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും
Dec 28, 2017, 11:49 IST
കാസര്‍കോട്: (www.kasargodvartha.com 28.12.2017) എട്ടാം തരം വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ കോടതി 10 വര്‍ഷം കഠിന തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മുട്ടത്തൊടി എരിയപ്പാടിയിലെ അബ്ദുര്‍ റഹ് മാനെ (27)യാണ് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2013 ഒക്ടോബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം.
സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് തിരിച്ചുവരികയായിരുന്ന 13 കാരിയെ അബ്ദുര്‍ റഹ് മാന്‍ സ്വന്തം വീട്ടിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പരാതിയില്‍ അബ്ദുര്‍ റഹ് മാനെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുക്കുകയും പ്രതി പിന്നീട് അറസ്റ്റിലാവുകയുമായിരുന്നു. പിഴത്തുക പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ പ്രതി ആറു മാസം കൂടി തടവ് അനുഭവിക്കണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Student, Molestation, Fine, Crime, Case, Police, Complaint, Court, Youth, Imprisonment, Compensation, Imprisonment for youth for molestation case.