റിട്ട. ആര്‍ ടി ഒയെ ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി കഴുത്ത് മുറുക്കി പണവും സ്വര്‍ണമാലയും കവർന്ന കേസില്‍ പ്രതിക്ക് 2 വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും
Apr 7, 2019, 10:32 IST
കാസര്‍കോട്: (www.kasargodvartha.com 07.04.2019) റിട്ട. ആര്‍ ടി ഒയെ ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി കഴുത്ത് മുറുക്കി പണവും സ്വര്‍ണമാലയും കവർന്ന കേസില്‍ പ്രതിയെ രണ്ടു വര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. തളങ്കര തെരുവത്ത് സ്വദേശി ഇബ്രാഹിം ഖലീലിനെ (37) യാണ് കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2007 ഡിസംബര്‍ 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
റിട്ട. ആര്‍ ടി ഒ എ വി ഗംഗാധരനാണ് സംഘത്തിന്റെ അക്രമത്തിനിരയായത്. നെല്ലിക്കുന്ന് ബീച്ച് റോഡില്‍ നില്‍ക്കുകയായിരുന്ന ഗംഗാധരനെ മൂന്നംഗ സംഘം ഓട്ടോയില്‍ കയറ്റി കൊണ്ടു പോയി തളങ്കരയില്‍ ഇറക്കിയ ശേഷം കഴുത്ത് മുറുക്കി ഭീഷണിപ്പെടുത്തി 9,000 രൂപ, മൂന്ന് പവന്റെ സ്വര്‍ണ മാല, അഞ്ചു പവന്റെ ബ്രേസ്‌ലറ്റ്, 10,000 രൂപയുടെ മൊബൈല്‍ ഫോണ്‍ എന്നിവ കവര്‍ച്ച ചെയ്തുവെന്നാണ് കേസ്.
കേസിലെ മറ്റൊരു പ്രതി തായലങ്ങാടി സ്വദേശി അബ്ദുര്‍ റഹ് മാനെ (49) കോടതി വിട്ടയച്ചു. കെ പി റമീസിന്റെ പേരിലുള്ള കേസ് മാറ്റിവെച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Crime, Assault, Attack, court, കേരള വാര്‍ത്ത, Imprisonment for Attack case accused
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Crime, Assault, Attack, court, കേരള വാര്‍ത്ത, Imprisonment for Attack case accused
< !- START disable copy paste -->