മകനെ ചിരവ കൊണ്ടടിച്ച് ക്രൂരമായി കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും
May 25, 2018, 16:40 IST
കാസര്‍കോട്: (www.kasargodvartha.com 25.05.2018) മൂന്ന് വയസുകാരനായ മകനെ ചിരവ കൊണ്ട് അടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയ കേസില്‍ പിതാവിനെ ജീവപര്യന്തം തടവിനും അരലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. പാണത്തൂര്‍ മൈലാട്ടി കോളനിയിലെ രാജു(46)വിനെയാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി എസ് ശശികുമാര്‍ ശിക്ഷിച്ചത്. പിഴയടക്കുന്ന തുക കൊല്ലപ്പെട്ട കുട്ടിയുടെ മാതാവിന് നല്‍കാനും പിഴയടച്ചില്ലെങ്കിലും മൂന്ന് വര്‍ഷം കൂടി അധികം തടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു.
രാജു- പത്മിനി ദമ്പതികളുടെ മൂന്നുവയസുകാരനായ മകന്‍ രാഹുലിനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. 2015 ജൂലൈ 23ന് രാത്രി 10 മണിയോടെയാണ് നാടിനെ നടുക്കിയ ശിശുഹത്യ നടന്നത്. രാജു മകന്‍ രാഹുലിനെ ചിരവ കൊണ്ട് കുത്തുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മാതാവിന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രാജുവിനെ പിടിച്ചുകെട്ടി പോലീസിലേല്‍പിച്ചത്.
സ്ഥിരം മദ്യപാനിയായ രാജുവിന് ഭാര്യ പത്മിനിയോടുള്ള അടങ്ങാത്ത പകയുണ്ടായിരുന്നു. മദ്യപിച്ചു വന്ന് കുഞ്ഞിനെയും ഭാര്യ പത്മിനിയെയും ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ തൊട്ടടുത്ത് താമസിക്കുന്ന പത്മിനിയുടെ സഹോദരിയും മാതാവ് കുമ്പയും താമസിക്കുന്ന വീട്ടിലേക്ക് പത്മിനി കുട്ടികളെയും എടുത്ത് പോയിരുന്നു. പിന്നീട് അവിടെയെത്തിയ രാജു വീട്ടിലുണ്ടായിരുന്ന ചിരവ കൊണ്ട് അടിക്കുകയും കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു.
്അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി കണ്ട് പ്രതിക്ക് വധ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി വധശിക്ഷ അംഗീകരിച്ചില്ല. സംരക്ഷണം നല്‍കേണ്ട പിതാവ് തന്നെ കുഞ്ഞിനെ കൊന്നത് അത്യന്തം ക്രൂരമായ നടപടിയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. അന്ന് വെള്ളരിക്കുണ്ട് സിഐ ടി.പി സുമേഷ്, നീലേശ്വരം സി ഐ പ്രേമചന്ദ്രന്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി രാഘവന്‍ ഹാജരായി. 24 സാക്ഷികളില്‍ കുട്ടിയുടെ മാതാവ് അടക്കം 16 പേരെ കോടതി വിസ്തരിച്ചു. പ്രതി കുറ്റക്കാരനാണെന്ന് വ്യാഴാഴ്ച കോടതി കണ്ടെത്തിയിരുന്നു.
Related News:
മൂന്ന് വയസുകാരനെ ചിരവ കൊണ്ട് അടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയ കേസില്‍ പിതാവ് കുറ്റക്കാരന്‍
പാണത്തൂരില്‍ പിഞ്ചുകുഞ്ഞിനെ പിതാവ് കഴുത്തുഞെരിച്ച് കൊന്നു

മൂന്നുവയസുകാരനെ പിതാവ് കൊലപ്പെടുത്താന്‍ കാരണം ഭാര്യയോടുള്ള കൊടുംപക
മൂന്നു വയസുള്ള മകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ പിതാവ് റിമാന്‍ഡില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Murder-case, Crime, court, court order, Jail, Top-Headlines, Imprisonment and fine for Murder case accused
< !- START disable copy paste -->