വധശ്രമം തെളിയിക്കാനായില്ല; കെ എസ് യു മുന്‍ ജില്ലാ പ്രസിഡണ്ടിനെ ആക്രമിച്ച കേസില്‍ പ്രതികളായ സി പി എം പ്രവര്‍ത്തകര്‍ക്ക് 1 വര്‍ഷം 4 മാസം തടവും പിഴയും
Nov 7, 2019, 21:04 IST
കാസര്‍കോട്: (www.kasargodvartha.com 07.11.2019) കെ എസ് യു മുന്‍ ജില്ലാ പ്രസിഡണ്ടിനെ ആക്രമിച്ച കേസില്‍ പ്രതികളായ സി പി എം പ്രവര്‍ത്തകരെ ഒരു വര്‍ഷവും നാലു മാസം തടവിനും 11,500 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. അമ്പലത്തറ പറക്ലായി ചേമക്കോട്ടെ പ്രദീപ് കുമാറിനെ (29) അക്രമിച്ച കേസിലാണ് വെള്ളിക്കോത്ത് അടോട്ട് സ്വദേശികളായ എന്‍ പ്രശോഭ് (32), വി വി വിപിന്‍ (25), എം പ്രശാന്ത് (35) എന്നിവരെ കാസര്‍കോട് അസി. സെഷന്‍സ് കോടതി ജഡ്ജി എം. സുഹൈല്‍ ശിക്ഷിച്ചത്. വധശ്രമം ഒഴികെ മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ.
കേസിലെ മറ്റു പ്രതികളായ വിഷ്ണു, ശ്രീയേഷ്, ശരത്, രജിന്‍, രാഹുല്‍ എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചു. 2015 ജനുവരി 13ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മഡിയന്‍കൂലോം ക്ഷേത്ര പാട്ടുത്സവത്തിന്റെ ഭാഗമായി മുളവന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് പീഠം എഴുന്നള്ളത്തുമായി വരികയായിരുന്ന സംഘത്തിലുണ്ടായിരുന്ന പ്രദീപ് കുമാറിനെ രാഷ്ട്രീയ വിരോധംമൂലം സംഘം കഠാരകൊണ്ട് തലക്ക് പിന്‍ഭാഗത്ത് കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. വധശ്രമത്തിന് കേസെടുത്തിരുന്നുവെങ്കിലും വിചാരണ വേളയില്‍ വധശ്രമം തെളിയിക്കാനായില്ല.
അന്നത്തെ ഹൊസ്ദുര്‍ഗ് സി ഐ യു പ്രേമനാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 16 സാക്ഷികള്‍ കേസിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ മോഹനന്‍ ഹാജരായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, CPM, Top-Headlines, case, Crime, KSU, Imprisonment and fine for Attack case accused
< !- START disable copy paste -->