ഭാര്യയെ ഉറക്കത്തില്‍ കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ മുങ്ങിയ ഭര്‍ത്താവ് അറസ്റ്റില്‍; പിടിയിലായത് കടയില്‍ പഴം വാങ്ങാനെത്തിയപ്പോള്‍, ഒളിച്ചുകഴിഞ്ഞത് കെട്ടിടത്തിന്റെ മുകളില്‍
Jan 25, 2019, 10:52 IST
ചെറുവത്തൂര്‍: (www.kasargodvartha.com 25.01.2019) ഭാര്യയെ ഉറക്കത്തില്‍ കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ മുങ്ങിയ ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. തുരുത്തി ബസാറിലെ സി എച്ച് അബ്ദുര്‍ റഹ് മാന്‍ (65) ആണ് അറസ്റ്റിലായത്. തുരുത്തി മുഴക്കീലിലെ എം മറിയുമ്മ (50)യ്ക്കാണ് കുത്തേറ്റത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Husband arrested for stabbing wife, Cheruvathur, Kasaragod, news, arrest, Stabbed, husband, wife, Police, Crime, hospital, Treatment, Injured, Kerala.
ഉറങ്ങിക്കിടക്കുകയായിരുന്ന മറിയുമ്മയെ അബ്ദുര്‍ റഹ് മാന്‍ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം കടന്നുകളയുകയായിരുന്നു. സ്ഥലത്തു നിന്നും മുങ്ങിയ പ്രതി കടയില്‍ പഴം വാങ്ങാനെത്തിയപ്പോള്‍ നാട്ടുകാര്‍ തിരിച്ചറിഞ്ഞതോടെയാണ് പോലീസിന്റെ പിടിയിലായത്.
മടക്കരയിലെ കെട്ടിടത്തിന്റെ മുകളില്‍ ഒളിച്ചുകഴിയുകയായിരുന്നു പ്രതിയെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ മറിയുമ്മ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അബ്ദുര്‍ റഹ് മാന് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
Related News:
ഭാര്യയെ ഉറക്കത്തില്‍ കുത്തിപരിക്കേല്‍പ്പിച്ച ഭര്‍ത്താവ് മുങ്ങി; പ്രതിക്കു വേണ്ടി പോലീസ് അന്വേഷണം
Related News:
ഭാര്യയെ ഉറക്കത്തില്‍ കുത്തിപരിക്കേല്‍പ്പിച്ച ഭര്‍ത്താവ് മുങ്ങി; പ്രതിക്കു വേണ്ടി പോലീസ് അന്വേഷണം
Keywords: Husband arrested for stabbing wife, Cheruvathur, Kasaragod, news, arrest, Stabbed, husband, wife, Police, Crime, hospital, Treatment, Injured, Kerala.