മദ്യപിച്ചെത്തി ഭാര്യയ്ക്ക് ക്രൂരമര്‍ദനം; ഭര്‍ത്താവ് നരഹത്യാശ്രമക്കേസില്‍ അറസ്റ്റില്‍
Jan 2, 2020, 11:36 IST
കാസര്‍കോട്: (www.kasargodvartha.com 02.01.2020) മദ്യപിച്ചെത്തി ഭാര്യയ്ക്ക് ക്രൂരമര്‍ദനം. പ്രതിയായ ഭര്‍ത്താവിനെ നരഹത്യാശ്രമക്കേസില്‍ പോലീസ് അറസ്റ്റു ചെയ്തു. പള്ളിക്കര പാക്കം കോളനിയിലെ ബോളന്റെ മകള്‍ പ്രമീള (35)യാണ് അക്രമത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശിയും അടുക്കത്ത്ബയലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ സുഭാഷിനെ (45)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.
മുഖത്തും മറ്റും പരിക്കേറ്റ പ്രമീള ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രണ്ടു മാസം മുമ്പ് സിസേറിയനിലൂടെ പ്രമീള കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. പ്രസവ ചികിത്സ നടക്കുന്നതിനാല്‍ നാലര വയസുള്ള മൂത്തമകളെ ബന്ധുവിന്റെ വീട്ടിലയച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ സുഭാഷ് കുട്ടിയെ കൊണ്ടുവരാത്തതെന്താണെന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് പ്രമീള പരാതിപ്പെട്ടു. കുഞ്ഞിനെയും സുഭാഷ് ആക്രമിക്കാന്‍ ശ്രമിച്ചതായി ആശുപത്രിയില്‍ കഴിയുന്ന പ്രമീള പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Crime, Police, case, arrest, Husband arrested for attacking wife
< !- START disable copy paste -->