city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Wildlife ‌| പന്നിക്ക് വെച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് വളര്‍ത്തുനായ ചത്തു; നായാട്ടുസംഘത്തിലെ ഒരാളെ പ്രദേശവാസികള്‍ തടഞ്ഞുവെച്ച് പൊലീസിനെ ഏല്‍പിച്ചു

Illegal Hunting Device Kills Pet Dog; One Arrested
Photo: Arranged

● ഓടോയിലും ജീപിലുമായെത്തിയ നായാട്ടുസംഘമാണ് സ്ഫോടകവസ്തു വെച്ചത്.
● സംഘത്തിലെ മറ്റുള്ളവര്‍ ഓടോറിക്ഷയില്‍ രക്ഷപ്പെട്ടു.
● അറസ്റ്റിലായ പ്രതിയെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.

 

കാസര്‍കോട്: (KasargodVartha) നായാട്ടുസംഘം നിക്ഷേപിച്ചതെന്ന് കരുതുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് വളര്‍ത്തു നായ ചത്തു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹേരൂര്‍, മീപ്പുഗിരിയിലെ കൊറഗപ്പയുടെ നായയാണ് ചത്തത്. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉണ്ണികൃഷ്ണന്‍ (48) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്‌ഫോടനത്തിന്റെ ഉഗ്ര ശബ്ദം കേട്ടെത്തിയ പ്രദേശവാസികള്‍ നോക്കിയപ്പോള്‍ ജീപിനടുത്ത് ഒരാള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ നില്‍ക്കുന്നത് കണ്ടതിനെ തുടര്‍ന്ന് തടഞ്ഞുവെക്കുകയും കുമ്പള പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. ഇന്‍സ്പെക്ടര്‍ കെ പി വിനോദ് കുമാര്‍, എസ് ഐ ഗണേശന്‍, എ എസ് ഐ ബാബുരാജ്, സിവില്‍ പൊലീസ് ഓഫീസര്‍ ചന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തി ഇയാളെയും ജീപും കസ്റ്റഡിയിലെടുത്തു. പരിശോധനയില്‍ വാഹനത്തില്‍നിന്നും പിന്നീട് രണ്ട് വെടിയുണ്ടകളും കണ്ടെടുത്തു. ഓടോയിലും ജീപിലുമായെത്തിയ നായാട്ടുസംഘം പന്നിക്ക് വേണ്ടി സ്‌ഫോടക വസ്തു വെക്കുകയായിരുന്നുവെന്നും എന്നാല്‍ കൊറഗപ്പയുടെ വളര്‍ത്തുനായ ഇവിടെയെത്തി പന്നി പടക്കം കടിച്ചതോടെയാണ് പൊട്ടിത്തെറിച്ചതെന്നും പൊലീസ് പറഞ്ഞു.  

Illegal Hunting Device Kills Pet Dog; One Arrested

സ്‌ഫോടന ശബ്ദത്തില്‍ ആളുകള്‍ എത്തിയതോടെ നായാട്ടുസംഘത്തിലെ മറ്റുള്ളവര്‍ ഓടോറിക്ഷയില്‍ രക്ഷപ്പെട്ടു. സംഘത്തില്‍ നിരവധി പേര്‍ ഉണ്ടായിരുന്നതായി സംശയിക്കുന്നതായും ഇവര്‍ക്കായി തിരച്ചില്‍ നടത്തി വരുന്നുണ്ടെന്നും പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഒരു മാസം മുന്‍പ് കുമ്പള ഭാസ്‌കര നഗറില്‍ സമാന രീതിയില്‍ വളര്‍ത്ത നായ ചത്ത സംഭവം ഉണ്ടായിരുന്നതായും പൊലീസ് കൂട്ടിച്ചേര്‍ത്തു. അറസ്റ്റിലായ പ്രതിയെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.

ഈ വാർത്ത എല്ലാവരുമായി പങ്കുവെക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

Pet dog died after an explosive device, allegedly set by a hunting group for wild boar, detonated in Kumbala. One person was arrested, and police are searching for the others involved.

#HuntingAccident, #AnimalCruelty, #KeralaPolice, #KasaragodNews, #WildlifeCrime, #ExplosiveIncident

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia