city-gold-ad-for-blogger

Mystery | റെയില്‍വേ പാളത്തിന് സമീപം മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി; ഒരു വർഷത്തെ പഴക്കമുണ്ടെന്ന് സൂചന

Human skeleton found near Shiriya railway track in Kumbala.
Photo: Arranged

● സംഭവം ഷിറിയ റെയിൽവേ പാളത്തിന് സമീപം 
● കുമ്പള പോലീസ് അന്വേഷണം ആരംഭിച്ചു.
● ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും.
● ട്രെയിൻ തട്ടി മരിച്ചയാളുടേതാണോ അസ്ഥികൂടം എന്ന സംശയവും ഉയരുന്നു.

കുമ്പള: (KasargodVartha) ഷിറിയ റെയില്‍വേ പാളത്തിന് സമീപം  മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി. വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കണ്ടെത്തിയ അസ്ഥികൂടത്തിന് ഒരു വർഷത്തെയെങ്കിലും പഴക്കമുള്ളതായാണ് സംശയിക്കുന്നതെന്ന് കുമ്പള പൊലീസ് ഇൻസ്പെക്ടർ കെ പി വിനോദ് കുമാർ കാസർകോട് വാർത്തയോട് പറഞ്ഞു.

ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തും. ട്രെയിന്‍ തട്ടി മരിച്ച ആരുടെയെങ്കിലും അസ്ഥി കുടമാണോ  എന്ന സംശയവും ഉയർന്നിട്ടുണ്ട്. റെയില്‍വേ പാളത്തിന് സമീപം കാട് മൂടിക്കിടന്നിരുന്ന പ്രദേശം വൃത്തിയാക്കിയിരുന്നു. 

ഇതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. ബര്‍മുഡയും കുപ്പായവും ധരിച്ച നിലയിലായിരുന്നു അസ്ഥികൂടം. കുമ്പള പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A human skeleton, suspected to be about a year old, was discovered near the Shiriya railway track in Kumbala. Police have launched an investigation, and forensic experts will also examine the site. There is suspicion that the remains may belong to someone who died after being hit by a train.

#HumanSkeletonFound, #Kumbala, #RailwayTrack, #Investigation, #Forensic
 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia