city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭര്‍ത്താവ് ഭാര്യയെയും അമ്മായിയമ്മയെയും വീട്ടില്‍കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു

ചെങ്കള: (www.kasargodvartha.com 03.02.2017) ചെങ്കളയില്‍ കുടുംബ വഴക്കിനിടെ യുവാവ് ഭാര്യയെയും അമ്മായിയമ്മയെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ചെങ്കള പള്ളിക്ക് സമീപത്തെ ആസ്യ (30), മാതാവ് ആഇശ (52) എന്നിവരെ മംഗളൂരുവിലെ ഐലന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 9.15 മണിയോടെയാണ് സംഭവം.

ആസ്യയുടെ ഭര്‍ത്താവ് മുന്‍ ചുമട്ടു തൊഴിലാളിയായ ചാലയിലെ മജീദ് (32) ആണ് ഇരുവരെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ മജീദ് സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. മൂന്ന് വര്‍ഷം മുമ്പാണ് ആസ്യയും മജീദും തമ്മിലുള്ള വിവാഹം നടന്നത്. കുഞ്ഞ് പിറന്നതോടെ കുട്ടി തന്റേതല്ലെന്ന് പറഞ്ഞ് ആസിയയെ ഒഴിവാക്കി മജീദ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. മാസം തികയാതെ കുട്ടി പ്രസവിച്ചതിനാലാണ് മജീദ് കുട്ടി തന്റേതല്ലെന്ന് പറഞ്ഞ്.

ഭര്‍ത്താവ് ഭാര്യയെയും അമ്മായിയമ്മയെയും വീട്ടില്‍കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു

ഭര്‍ത്താവിന്റെ പീഡനത്തിനെതിരെയും, നഷ്ട പരിഹാരം ആവശ്യപ്പെട്ടും ആസ്യ കാസര്‍കോട് കുടുംബ കോടതിയെ സമീപിച്ചിരുന്നു. കുട്ടി തന്റേതല്ലെന്ന് പറഞ്ഞാണ് യുവാവ് ബന്ധത്തില്‍ നിന്നും ഒഴിഞ്ഞു മാറിയത്. ഇതേതുടര്‍ന്ന് ആസ്യ ഡി എന്‍ എ ടെസ്റ്റിന് തയ്യാറാവുകയും പരിശോധനയില്‍ കുട്ടി മജീദിന്റേത് തന്നെയെന്ന് വ്യക്തമാവുകയുമായിരുന്നു. ഇതോടെ മജീദ് ഭാര്യയെയും കുഞ്ഞിനെയും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതോടെ കോടതി ഇടപെട്ട് ഇവരെയും ഒന്നിപ്പിച്ചു.

ഏഴ് മാസം മുമ്പാണ് ഇവര്‍ വീണ്ടും ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയത്. ഇതിനിടയില്‍ വീണ്ടും മജീദ് പീഡന തുടര്‍ന്നു. ഇതോടെ ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 7.30 മണിയോടെ മജീദ് ആസ്യയുടെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. പിന്നീട് 9.15 മണിയോടെ മജീദ് പോയിരിക്കാമെന്ന് കരുതി വാതില്‍ തുറന്നപ്പോള്‍ പതുങ്ങി നിന്ന മജീദ് ആസ്യയെ വെട്ടുകയായിരുന്നു.

തലയ്ക്കും കൈക്കും ആസ്യയ്ക്ക് ഗുരുതരമായി വെട്ടേറ്റു. തടയാന്‍ ചെന്നപ്പോഴാണ് മാതാവ് ആഇശയുടെ കൈക്കും വെട്ടേറ്റത്. ചോരയില്‍ കുളിച്ച ഇരുവരെയും ഉടന്‍ തന്നെ ചെങ്കളയിലെ സഹകരണ ആശുപത്രിയിലെത്തിക്കുകയും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords : Chengala, Stabbed, Injured, Wife, Crime, Husband, Attack, Kasaragod, Top-Headlines, Asya, Majeed, Aysha, Housewife and Mother attacked by man. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia