Theft | '10 ലക്ഷത്തിൻ്റെ വജ്ര ആഭരണങ്ങളും കമ്മലുകളും കവർന്നു'; വീട്ടുജോലിക്കാരി അറസ്റ്റിൽ

● ഉത്തർപ്രദേശ് സ്വദേശിനിയായ ആസിയയാണ് പിടിയിലായത്
● മോഷണം നടന്നത് ഉപ്പളയിലെ വീട്ടിൽ
● പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു.
ഉപ്പള: (KasargodVartha) ജോലിക്കു നിന്ന വീട്ടിൽ നിന്നു 10 ലക്ഷം രൂപ വില മതിക്കുന്ന വജ്ര ആഭരണങ്ങളും രണ്ടു കമ്മലുകളും കവർച്ച ചെയ്തുവെന്ന കേസിൽ വീട്ടുജോലിക്കാരിയായ യുവതി അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശിനിയും മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയുമായ ആസിയയെ (30) ആണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.
കാസർകോട് വനിതാ പൊലീസ് സ്റ്റേഷനിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്. മഞ്ചേശ്വരം ദേശീയ പാതയ്ക്ക് സമീപത്തെ കണച്ചൂർ വില്ലയിലെ ഫാത്വിമത് സഫാനയുടെ വീട്ടിലാണ് കവർച്ച നടന്നത്. ഈ വീട്ടിലെ ജോലിക്കാരിയാണ് ആസിയ.
ഫെബ്രുവരി 18നാണ് മോഷണം നടന്നത്. പരാതിക്കാരിയുടെ മാതാവിന്റെ വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവർച്ച ചെയ്യപ്പെട്ടത്. കവർച്ച സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയതോടെ നാട്ടിലേക്ക് മുങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് ആസിയ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
A housemaid has been arrested in Manjeshwaram for stealing diamond jewelry and earrings worth 1 million rupees from her employer's home. The accused, a native of Uttar Pradesh, was apprehended while attempting to flee to her hometown.
#CrimeNews, #Theft, #Arrest, #Manjeshwaram, #Kerala, #DiamondTheft
: