city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹെല്‍മറ്റ് ധരിച്ചെത്തിയ മോഷ്ടാവ് ആക്രമിച്ച് കമ്മല്‍ കവര്‍ന്നുവെന്നത് വീട്ടമ്മ ഒരുക്കിയ നാടകമെന്ന് പോലീസ്; മക്കള്‍ അടുത്തുണ്ടാകാന്‍ വേണ്ടിയെന്ന് വീട്ടമ്മ

കാസര്‍കോട്: (www.kasargodvartha.com 12.07.2018) ഹെല്‍മറ്റ് ധരിച്ചെത്തിയ മോഷ്ടാവ് തന്നെ ആക്രമിച്ച് കമ്മല്‍ കവര്‍ന്നുവെന്നത് വീട്ടമ്മ ഒരുക്കിയ നാടകമെന്ന് പോലീസ്. മക്കള്‍ അടുത്തുണ്ടാകാന്‍ വേണ്ടിയാണ് ഇത്തരമൊരു നാടകം നടത്തിയതെന്നാണ് വീട്ടമ്മ പോലീസിനോട് വെളിപ്പെടുത്തിയത്. വീട്ടമ്മ നടത്തിയത് നാടകം തന്നെയാണെന്ന് കണ്ടു പിടിച്ചത് ഡോക്ടര്‍ കൂടിയായ ജില്ലാ പോലീസ് ചീഫ് എ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പോലീസ് നടത്തിയ തന്ത്രപരമായ അന്വേഷണങ്ങള്‍ക്കൊടുവിലാണ്.

വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ചെര്‍ക്കള എതിര്‍ത്തോട് കുണ്ടോളം മൂല ബദര്‍നഗറിലെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സുഹറ (40) യാണ് മക്കള്‍ അടുത്തുണ്ടാകണമെന്ന് ആഗ്രഹിച്ച് കവര്‍ച്ചാ നാടകം നടത്തിയത്. തന്നെ ഹെല്‍മറ്റ് ധരിച്ചെത്തിയ ഒരാള്‍ തലക്കടിച്ച് വായില്‍ തുണി തിരുകി കൈയ്യും കാലും കഴുത്തിനും കെട്ടിയിട്ട് രണ്ട് കമ്മല്‍ ഊരിയെടുത്ത് കൊണ്ടുപോയെന്നായിരുന്നു വീട്ടമ്മ പറഞ്ഞിരുന്നത്.

ദേഹമാസകലം 'പരിക്കേറ്റ്' ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഹറയുടെ ദേഹത്ത് ഡോക്ടര്‍ കൂടിയായ ജില്ലാ പോലീസ് ചീഫിന് പരിക്കൊന്നും കാണാന്‍ കഴിയാതിരുന്നതോടെ തന്നെ കവര്‍ച്ച നാടകമാണെന്ന സൂചന പോലീസിന് ലഭിച്ചിരുന്നു. കഠിനമായ വേദന ഇവര്‍ അഭിനയിക്കുകയാണെന്നും പോലീസ് തിരിച്ചറിഞ്ഞു. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ ഇവരെ വീണ്ടും ചോദ്യം ചെയ്തപ്പോള്‍ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് പറഞ്ഞത്.
ഹെല്‍മറ്റ് ധരിച്ചെത്തിയ മോഷ്ടാവ് ആക്രമിച്ച് കമ്മല്‍ കവര്‍ന്നുവെന്നത് വീട്ടമ്മ ഒരുക്കിയ നാടകമെന്ന് പോലീസ്; മക്കള്‍ അടുത്തുണ്ടാകാന്‍ വേണ്ടിയെന്ന് വീട്ടമ്മ

സുഹറയുടെ ഭര്‍ത്താവ് മുഹമ്മദ് കുഞ്ഞി ഗള്‍ഫിലാണ്. ഒപ്പമുള്ള മകന്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്. മകന്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ രാത്രിയാകാറുണ്ട്. ഇതിനിടയില്‍ സുഹറയ്ക്ക് മാസങ്ങള്‍ക്ക് മുമ്പ് മിന്നലേറ്റിരുന്നു. തുടര്‍ന്ന് വീട്ടില്‍ തനിച്ചു കഴിയാന്‍ ഇവര്‍ക്ക് ഭയമായിരുന്നു. വീട്ടിലെത്തിയ മകളോടും മരുമകനോടും ഒരാഴ്ച വീട്ടില്‍ താമസിക്കാന്‍ സുഹറ ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ തയ്യാറായിരുന്നില്ല. മകളും മരുമകനും വീട്ടിലേക്ക് പോകുന്നതിന്റെ തലേനാളാണ് സുഹറ ഇത്തരമൊരു നാടകം കളിച്ചതൊന്നും പോലീസ് പറയുന്നു.

വീട്ടില്‍ തനിച്ചു താമസിക്കാന്‍ പേടിയായതു കൊണ്ട് മോഷണ നാടകം നടത്തിയാല്‍ മക്കളും ഭര്‍ത്താവും വീട്ടില്‍ ഒപ്പം തന്നെയുണ്ടാവുമെന്ന് കരുതിയാണ് ഇങ്ങനെയൊരു കഥയുണ്ടാക്കിയതെന്നാണ് സുഹറ പോലീസിനോട് പറഞ്ഞു. ഡിവൈഎസ്പി എം.വി സുകുമാരന്‍, സിഐ ബാബു പെരിങ്ങേത്ത്, എസ് ഐമാരായ ഇ അനൂപ് കുമാര്‍, കെ. വിപിന്‍, എഎസ്‌ഐ കെ. തോമസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു, മുഹമ്മദ്, ഷീല, ഷീബ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഇതോടെ നാടിനെ ഭയപ്പാടിലാക്കിയ കവര്‍ച്ചയ്ക്ക് നാടകാന്ത്യമായിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

ഈ സംഭവം നടന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തൊട്ടടുത്ത ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട പെര്‍ള ബാഡൂര്‍ കന്തില്‍ പഞ്ചാനയില്‍ കണ്ണില്‍ മുളകുപൊടി വിതറി പണവും സ്വര്‍ണവും തട്ടിയെന്ന മൊഗ്രാല്‍ സ്വദേശി സുഹൈലി (28) ന്റെ പരാതിയും നാടകമാണെന്ന് പോലീസ് തെളിയിച്ചിരുന്നു. സഹോദരിയുടെ സ്വര്‍ണം പണയം വെക്കുകയും പിന്നീടത് ലേലത്തില്‍ പോവുകയും ചെയ്തതിനെ തുടര്‍ന്നാണ് പണവും സ്വര്‍ണവും ആക്രമികള്‍ കൊള്ളയടിച്ചുവെന്ന നാടകം സുഹൈല്‍ നടത്തിയത്.

Related News:
ഹെല്‍മറ്റ് ധരിച്ചെത്തിയ കവര്‍ച്ചക്കാരന്‍ വീട്ടമ്മയെ മയക്കി വായില്‍ തുണി തിരുകി അക്രമിച്ച് കാലും കൈയ്യും കെട്ടിയിട്ട് സ്വര്‍ണ്ണം കൊള്ളയടിച്ചു; ജില്ലാ പോലീസ് ചീഫ് അടക്കമുള്ള ഉദ്യോഗസ്ഥരെത്തി അന്വേഷണം തുടങ്ങി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Robbery, Crime, Police, Investigation, House-wife, complaint, House wife's Robbery complaint is a Drama; police proved
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia