city-gold-ad-for-blogger

വീട്ടമ്മയെ കൊലപ്പെടുത്തിയത് കഴുത്തുഞെരിച്ച്; ബംഗാളിയായ യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 17.11.2017) ഇരിയ പൊടവടുക്കം ധര്‍മ ശാസ്ത ക്ഷേത്ര പരിസരത്തെ അമ്പൂട്ടി നായരുടെ ഭാര്യ കൂലിത്തൊഴിലാളിയായ ലീല (56) യുടെ മരണം കൊലപാതകമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതിയായ ബംഗാള്‍ സ്വദേശിയെ അറസ്റ്റു ചെയ്തു.

തേപ്പ് ജോലിക്കാരനും പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിയുമായ അപുല്‍ ഷെയ്ഖിനെ (20)യാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ.ദാമോദരന്‍, ബേക്കല്‍ സി ഐ വിശ്വംഭരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ബുധനാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് ലീലയെ വീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കോളജ് വിട്ട് വീട്ടിലെത്തിയ മകന്‍ പ്രജിത്താണ് മാതാവിനെ കുളിമുറിയില്‍ വീണു കിടക്കുന്നത് കണ്ടത്.

വീട്ടമ്മയെ കൊലപ്പെടുത്തിയത് കഴുത്തുഞെരിച്ച്; ബംഗാളിയായ യുവാവ് അറസ്റ്റില്‍


ലീലയെ ഉടന്‍ തന്നെ മാവുങ്കാലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ലീല സ്ഥിരമായി ധരിക്കാറുള്ള സ്വര്‍ണമാല കഴുത്തില്‍ കാണാതിരുന്നത് പ്രജിത്തില്‍ സംശയം ജനിപ്പിക്കുകയായിരുന്നു. മരണത്തില്‍ സംശയം ഉയര്‍ന്നതോടെ ലീലയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയും പോസ്റ്റുമോര്‍ട്ടം നടത്തുകയും ചെയ്തതോടെയാണ് മരണകാരണം പുറത്തുവന്നത്.

ലീലയുടെ വീട്ടില്‍ തേപ്പ് ജോലിയിലേര്‍പെട്ട മറ്റ് അന്യസംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും ഇവര്‍ നിരപരാധികളാണെന്ന് വ്യക്തമായതോടെ വിട്ടയച്ചു. ഇവര്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത അപുല്‍ ഷെയ്ഖിനെ വിശദമായി ചോദ്യം ചെയ്തതോടെ കൊല നടത്തിയത് താനാണെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു. അപുല്‍ ഷെയ്ഖ് ഉള്‍പെടെയുള്ള തൊഴിലാളികള്‍ ലീലയുടെ വീട്ടില്‍ തേപ്പ് ജോലിക്ക് വന്നപ്പോള്‍ ഇവരില്‍ അപുല്‍ ഷെയ്ഖ് മാത്രം നല്ല രീതിയില്‍ പണിയെടുക്കുന്നില്ലെന്നും ഒഴിവാക്കണമെന്നും ലീല കരാറുകാരനോട് ആവശ്യപ്പെട്ടിരുന്നു.

അപുല്‍ ഷെയ്ഖ് കാര്യമായി ജോലി ചെയ്യാത്തതിന്റെ പേരില്‍ ലീല യുവാവിനെ വഴക്കുപറയുകയും ചെയ്തിരുന്നു. സംഭവദിവസമായ ബുധനാഴ്ച രാവിലെയും മറ്റ് തൊഴിലാളികള്‍ക്കു മുന്നില്‍ വെച്ച് ലീല അപുല്‍ ഷെയ്ഖിനെ വഴക്കുപറഞ്ഞു. പൊതുവെ കൂടുതല്‍ സംസാരിക്കുന്ന പ്രകൃതക്കാരനല്ലാത്ത അപുല്‍ ഷെയ്ഖിന് ഇത് പ്രതികാര മനോഭാവം വളര്‍ത്തി. ഉച്ചയ്ക്കു ശേഷം ലീല കുളിമുറിയില്‍ പോയപ്പോള്‍ അപുല്‍ ഷെയ്ഖ് പിറകെ വരികയും എന്തോ ചോദിക്കുകയും ചെയ്തു. എന്നാല്‍ ലീല വീണ്ടും വഴക്കുപറഞ്ഞു. ഇതോടെ പ്രകോപിതനായ അപുല്‍ ഷെയ്ഖ് ലീലയുടെ കഴുത്ത് ഞെരിക്കുകയായിരുന്നു. കഴുത്തില്‍ ശക്തമായി ഞെരിച്ചതിനാല്‍ എല്ല് നുറുങ്ങി ലീല കുഴഞ്ഞുവീണതോടെ കഴുത്തിലെ സ്വര്‍ണ മാല ഊരി തൂവാലയില്‍ പൊതിഞ്ഞ് അപുല്‍ ഷെയ്ഖ് പിന്നീട് പുറത്തേക്ക് അത് വലിച്ചെറിയുകയായിരുന്നു. മോഷ്ടാക്കളാണ് കൃത്യം നടത്തിയതെന്ന ധാരണ വരുത്താനാണ് ഇങ്ങനെ ചെയ്തത്.

ലീലയുടെ മൃതദേഹം വ്യാഴാഴ്ച വൈകുന്നേരത്തോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Related News:
വീട്ടമ്മയുടെ മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിന് പരിയാരത്തേക്ക് കൊണ്ടുപോയി; കസ്റ്റഡിയിലുളളവര്‍ പ്രതികളാണെന്ന് ഉറപ്പിച്ചിട്ടില്ലെന്ന് പോലീസ്



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kanhangad, Kerala, News, House-wife, arrest, Postmortem report, Police, Crime, House wife's murder; One arrested.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia