വഴി ചോദിച്ചെത്തിയ യുവാവ് 67കാരിയുടെ സ്വര്‍ണ മാല തട്ടിപ്പറിച്ച് ഓടിരക്ഷപ്പെട്ടു
May 25, 2018, 11:41 IST
കാസര്‍കോട്: (www.kasargodvartha.com 25.05.2018) വഴി ചോദിച്ചെത്തിയ യുവാവ് 67കാരിയുടെ സ്വര്‍ണ മാല തട്ടിപ്പറിച്ച് ഓടിരക്ഷപ്പെട്ടു. മീപ്പുഗിരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയായ മനോരമ (67)യുടെ ഒരു പവന്റെ സ്വര്‍ണമാലയാണ് നഷ്ടപ്പെട്ടത്. കാസര്‍കോട് ഫോര്‍ട്ട് റോഡില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഫോര്‍ട്ട്‌റോഡിലൂടെ നടന്നുപോവുകയായിരുന്ന മനോരമയുടെ അടുത്തേക്ക് അജ്ഞാതനായ യുവാവെത്തി ആയുര്‍വേദ ആശുപത്രിയിലേക്കുള്ള വഴി ചോദിക്കുകയായിരുന്നു.
മനോരമ അറിയില്ലെന്ന് മറുപടി പറഞ്ഞു. ഈ സമയം മനോരമയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല തട്ടിപ്പറിച്ച് യുവാവ് ഓടിരക്ഷപ്പെടുകയായിരുന്നു. മനോരമ കാസര്‍കോട് ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Crime, Police, Investigation, complaint, House-wife, House wife's gold snatched by youth; complaint lodged
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Crime, Police, Investigation, complaint, House-wife, House wife's gold snatched by youth; complaint lodged
< !- START disable copy paste -->