വീട്ടമ്മയുടെ മരണം കൊലപാതകം; മകന്റെ സുഹൃത്തായ 19കാരന്‍ അറസ്റ്റില്‍, കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി ജനാലയില്‍ കെട്ടിത്തൂക്കുയായിരുന്നുവെന്ന് പോലീസ്, തെളിവുനശിപ്പിക്കാന്‍ മുളകുപൊടി വിതറി
Sep 25, 2018, 10:10 IST
ആലപ്പുഴ: (www.kasargodvartha.com 25.09.2018) കണ്ണനാകുഴിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ മരണം കൊലപാതകമാണെന്ന് പോലീസ് ഉറപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയ പോലീസ് കൃത്യം നടത്തിയ പ്രതിയെ അറസ്റ്റു ചെയ്തു. കണ്ണനാകുഴി മാങ്കൂട്ടത്തില്‍ വടക്കതില്‍ സുധാകരന്റെ ഭാര്യ തുളസിയെ (48)യാണ് ഇക്കഴിഞ്ഞ 22ന് വൈകുന്നേരം ഏഴു മണിയോടെ വീട്ടിനകത്തെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ തുളസിയുടെ മകന്റെ സുഹൃത്തായ വെട്ടിക്കോട് മുകുളയ്യത്ത് പുത്തന്‍വീട്ടില്‍ ജെറിന്‍ രാജു (19) വിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കഴുത്തു ഞെരിച്ചാണ് തുളസിയെ കൊലപ്പെടുത്തിയത്. ഇതിനു ശേഷം പ്രതി ജനാലയില്‍ കെട്ടിത്തൂക്കുകയായിരുന്നു. അലമാരയില്‍ നിന്നു പണം മോഷ്ടിക്കാനുള്ള ശ്രമം തടഞ്ഞപ്പോഴാണ് തുളസിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പോലീസ് അറിയിച്ചു. കൊലപാതകത്തിനു ശേഷം തെളിവു നശിപ്പിക്കാന്‍ മൃതദേഹത്തിലും വീടിന്റെ പരിസരത്തും മുളകുപൊടി വിതറിയതായും പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Murder, Police, arrest, Accuse, Crime, House wife's death is murder; Accused arrested
< !- START disable copy paste -->