സ്‌കൂട്ടറില്‍ സ്‌കൂളിലേക്ക് പോവുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് തടഞ്ഞുനിര്‍ത്തി കുത്തിപ്പരിക്കേല്‍പിച്ചു; പിന്നീട് പോലീസില്‍ കീഴടങ്ങി, വീടും ജോലിയും ആയതിനു ശേഷം ഭാര്യയ്ക്ക് തന്നെ വേണ്ടാതായെന്ന് പ്രതി
Mar 3, 2017, 11:20 IST
നീലേശ്വരം: (www.kasargodvartha.com 03/03/2017) സ്‌കൂട്ടറില്‍ സ്‌കൂളിലേക്ക് പോവുന്നതിനിടെ ഭാര്യയെ ഭര്‍ത്താവ് തടഞ്ഞുനിര്‍ത്തി കുത്തിപ്പരിക്കേല്‍പിച്ചു. മടിക്കൈ ബങ്കളം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരിയായ ചതുരക്കിണറിലെ അനിതയെയാണ് (38) ഭര്‍ത്താവ് തമ്പാന്‍ (50) കുത്തിപ്പരിക്കേല്‍പ്പിച്ചത്. വെള്ളിയാഴ്ച രാവിലെ ചതുരക്കിണര്‍ കള്ള് ഷാപ്പിന് സമീപം വെച്ചാണ് സംഭവം.
വയറിന് കുത്തേറ്റ അനിതയെ ഉടന്‍ നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പതിവു പോലെ വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ സ്‌കൂളിലേക്കിറങ്ങിയതായിരുന്നു അനിത. ചതുരക്കിണര്‍ കള്ള് ഷാപ്പിന് സമീപമെത്തിയപ്പോള്‍ തമ്പാന്‍ അനിതയെ തടഞ്ഞുനിര്‍ത്തുകയും കുത്തിപ്പരിക്കേല്‍പിക്കുകയുമായിരുന്നു.
സംഭവത്തിനു ശേഷം തമ്പാന്‍ നീലേശ്വരം പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ഇവരുടെ ദാമ്പത്യബന്ധം വേര്‍പിരിയലിന്റെ വക്കിലാണ്. ഏറെ നാളായി രണ്ടുവീടുകളിലാണ് ഇരുവരും താമസം. കല്‍പ്പണിക്കാരനായ തമ്പാന്‍ നേരത്തെ ഗള്‍ഫിലായിരുന്നു. വിവാഹ ശേഷം തമ്പാനാണ് അനിതയെ പഠിപ്പിച്ച് ജോലി വാങ്ങിക്കൊടുത്തത്. ഗള്‍ഫില്‍ നിന്നും സമ്പാദിച്ച പണം കൃത്യമായി ഭാര്യക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ വീടും ജോലിയും പത്രാസുമായ ശേഷം ഭാര്യക്ക് തന്നെ വേണ്ടാതായെന്ന് തമ്പാന്‍ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായാണ് വിവരം. ബന്തടുക്ക മാനടുക്കം സ്വദേശിയാണ് തമ്പാന്‍. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Neeleswaram, Accuse, Stabbed, House-wife, husband, Neeleswaram, Police, news, Crime, House wife stabbed; husband surrendered before police station