ഭാര്യയെ ഉറക്കത്തില്‍ കുത്തിപരിക്കേല്‍പ്പിച്ച ഭര്‍ത്താവ് മുങ്ങി; പ്രതിക്കു വേണ്ടി പോലീസ് അന്വേഷണം
Jan 24, 2019, 16:57 IST
ചെറുവത്തൂര്‍: (www.kasargodvartha.com 24.01.2019) ഭാര്യയെ ഉറക്കത്തില്‍ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ ഭര്‍ത്താവ് ഒളിവില്‍. മടക്കര മുഴക്കീലിലെ മറിയുമ്മ(50)യെ കറിക്കത്തികൊണ്ട് മാരകമായി കുത്തിപരിക്കേല്‍പ്പിച്ച കേസിലെ പ്രതിയായ ഭര്‍ത്താവ് അബ്ദുര്‍ റഹ് മാനാണ് ഒളിവില്‍ പോയത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ് അബ്ദുര്‍ റഹ് മാന്‍ ഉറക്കത്തിലായിരുന്ന മറിയമിനെ കുത്തിപരിക്കേല്‍പ്പിച്ചത്.
മറിയമിന്റെ നിലവിളി കേട്ട് ഓടിയെത്തിയ മകന്റെ ഭാര്യയാണ് ഭര്‍തൃമാതാവ് കുത്തേറ്റ് പിടയുന്നത് കണ്ടത്. ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ മറിയമിനെ നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു യൂണിറ്റി ആശുപത്രിയിലേക്ക് മാറ്റി.
Keywords: House wife stabbed by husband, Cheruvathur, Kasaragod, news, Stabbed, husband, wife, hospital, Crime, Injured, Treatment, Kerala.

ഉടന്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമായ മറിയുമ്മയുടെ നില ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട്. മടക്കരയില്‍ ചുമട്ടുതൊഴിലാളിയായിരുന്ന അബ്ദുര്‍ റഹ് മാന്‍ മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലാണെന്ന് ബന്ധുക്കള്‍ പറയുന്നു. ഭാര്യയെ കുത്തിപരിക്കേല്‍പ്പിച്ചതിന് ചന്തേര പോലീസ് വധശ്രമത്തിന് കേസെടുത്തതിനെ തുടര്‍ന്നാണ് അബ്ദുര്‍ റഹ് മാന്‍ ഒളിവില്‍ പോയത്.
Keywords: House wife stabbed by husband, Cheruvathur, Kasaragod, news, Stabbed, husband, wife, hospital, Crime, Injured, Treatment, Kerala.