ഗൃഹനാഥനെ വീട്ടുമുറ്റത്ത് കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മരണത്തില്‍ സംശയം
Sep 10, 2018, 20:26 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 10.09.2018) ഗൃഹനാഥനെ വീട്ടുമുറ്റത്ത് കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റാരിക്കാല്‍ നര്‍ക്കിലാക്കട്ടെ പാറയ്ക്കല്‍ വര്‍ഗ്ഗീസ് എന്ന കുഞ്ഞച്ചനെ (65)യാണ് വീടിന്റെ മുന്നില്‍ കറിക്കത്തികൊണ്ട് കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം.
ചോരയില്‍ കുളിച്ച് കിടന്ന കുഞ്ഞച്ചനെ ഭാര്യ ഗ്രേസി കണ്ടതോടെ അയല്‍വാസികളും നാട്ടുകാരും ചേര്‍ന്ന് വെള്ളരിക്കുണ്ട് ആശുപത്രിയിലും പിന്നീട് കാഞ്ഞങ്ങാട് ആശുപത്രിയിലും എത്തിച്ചു. പിന്നീട് നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ചിറ്റാരിക്കാല്‍ പോലീസും കാസര്‍കോട്ട് നിന്ന് ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടം നടത്തും. ചുമട്ടു തൊഴിലാളിയാണ് കുഞ്ഞച്ചന്‍.
തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോട് കൂടിയാണ് കുഞ്ഞച്ചന്റെ ബന്ധുക്കള്‍ മരണ വിവരം പോലീസിനെ അറിയിച്ചത്. രാത്രി പതിനൊന്നരയോടെ കിടപ്പുമുറിയില്‍ നിന്ന് മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയ കുഞ്ഞച്ചന്‍ തിരിച്ചു വരാതിരുന്നതോടെ ഭാര്യ ഗ്രേസി പുറത്തേക്കിറങ്ങി നോക്കുകയായിരുന്നു.
ഭാര്യയ്ക്ക് വീടിന്റെ പടിയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഭര്‍ത്താവിനെയാണ് കാണാന്‍ കഴിഞ്ഞത്. രക്തം ഛര്‍ദിക്കുന്നു എന്നാണ് ഭാര്യ കരുതിയത്. എന്നാല്‍ കഴുത്തില്‍ മുറിഞ്ഞ പാടും വരാന്തയില്‍ കത്തിയും കണ്ടതോടെ ഗ്രേസി അയല്‍വാസികളെ ബഹളം വെച്ച് വിവരമറിയിക്കുകയായിരുന്നു.
നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയി. അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണത്തിലെ ദുരൂഹത അകറ്റാന്‍ കഴിയുകയുള്ളുവെന്ന് ചിറ്റാരിക്കാല്‍ എസ്‌ഐ രഞ്ജിത് രവീന്ദ്രന്‍ പറഞ്ഞു.
പ്രാഥമിക അന്വേഷണത്തില്‍ വര്‍ഗീസ് സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ എന്ന സംശയവുമുണ്ടെന്ന് പോലീസ് പറഞ്ഞു. കഴുത്തു മുറിക്കാന്‍ ഉപയോഗിച്ചതായി കരുതുന്ന കറി കത്തി സംഭവ സ്ഥലത്ത് നിന്ന് തന്നെ പോലീസിന് ലഭിച്ചിട്ടുണ്ട്. പോലീസ് നായ വീടും മുറിയും വിട്ട് പുറത്തേക്കു ഓടിയിരുന്നില്ല. ഇതാണ് പോലീസിന്റെ സംശയത്തിന് കാരണമെന്നും ചിറ്റാരിക്കാല്‍ എസ്‌ഐ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
< !- START disable copy paste -->

Keywords: Kerala, kasaragod, Death, Crime, Police, news, chittarikkal, Top-Headlines, House owner found dead near home