കാമുകിയായ നിയമ വിദ്യാര്‍ത്ഥിനിയെ അന്വേഷിച്ച് ബംഗളൂരുവില്‍ നിന്നെത്തിയ സംഘം വീട് തകര്‍ത്തു; യുവതിയുടെ ബന്ധുക്കളെ അടിച്ചുപരിക്കേല്‍പ്പിച്ചു
Sep 25, 2017, 23:43 IST
കാസര്‍കോട്: (www.kasargodvartha.com 25.09.2017) കാമുകിയായ നിയമ വിദ്യാര്‍ത്ഥിനിയെ അന്വേഷിച്ച് ബംഗളൂരുവില്‍ നിന്നെത്തിയ സംഘം വീട് അടിച്ചുതകര്‍ക്കുകയും, യുവതിയുടെ ബന്ധുക്കളെ അടിച്ചുപരിക്കേല്‍പ്പിക്കുകയും ചെയ്തു. പരിക്കേറ്റ ചെങ്കള ചേരൂരിലെ മുഹമ്മദ് കുഞ്ഞി ഹാജി, ഭാര്യ ആഇശ എന്നിവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ ബംഗളൂരുവില്‍ സ്ഥിര താമസക്കാരനും മലയാളിയുമായ നിധിന്‍ (26), ജോബിന്‍ ചാക്കോ (26) എന്നിവരെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിന് കൈമാറി.
വിദ്യാനഗര്‍ എസ് ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ബംഗളൂരുവില്‍ ഒന്നിച്ച് നിയമ പഠനം നടത്തിയ ക്രിസ്തു മത വിശ്വാസിയായ നിധിനും, ചേരൂരിലെ യുവതിയും തമ്മില്‍ പ്രണയത്തിലാവുകയായിരുന്നു. വിവരം വീട്ടുകാര്‍ അറിയുകയും വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് യുവതിയെ കാസര്‍കോട്ടേക്ക് കൂട്ടിക്കൊണ്ടുവരികയുമായിരുന്നു.
പിന്നീട് വീട്ടുകാര്‍ ഇവരുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് നിധിനും സുഹൃത്തും നഞ്ചക്ക്, ഇരുമ്പുവടി തുടങ്ങിയ മാരകായുധങ്ങളുമായി യുവതിയുടെ വീട്ടിലെത്തിയത്. യുവതി ഇവര്‍ക്കൊപ്പം പോകാന്‍ തയ്യാറായപ്പോള്‍ വീട്ടുകാര്‍ എതിര്‍ത്തു. ഇതോടെ നിധിനും ജോബിന്‍ ചാക്കോയും വീടിന്റെ ജനല്‍ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും മുഹമ്മദ് കുഞ്ഞി ഹാജിയെയും ആഇശയെയും മര്‍ദിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഇവരെ വളഞ്ഞുവെച്ച് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
Updated
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, House, Attack, Injured, Love, News, Complaint, Police, Case, Accuse, Arrest, Crime, Cheroor, Nidhin, Jobin Chacko, Bangalore.