Arrest | സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ മുണ്ട് പൊക്കി കാണിച്ചെന്ന് പരാതി; ഹോടെൽ ജീവനക്കാരൻ പോക്സോ കേസിൽ അറസ്റ്റിലായി
2017ൽ യുവാവിനെതിരെ സമാനമായ മറ്റൊരു കേസും നിലവിലുണ്ട്. വിദ്യാനഗർ പൊലീസാണ് അന്ന് കേസെടുത്തിരുന്നത്
കാഞ്ഞങ്ങാട്: (KasargodVartha) സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ മുണ്ട് പൊക്കി കാണിച്ചെന്ന പരാതിയിൽ ഹോടെൽ ജീവനക്കാരൻ പോക്സോ കേസിൽ അറസ്റ്റിലായി. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ശാഫി (28) ആണ് അറസ്റ്റിലായത്.
മാതാവിനൊപ്പം ഭക്ഷണം കഴിക്കാൻ ഹോടെലിലെത്തിയ പെൺകുട്ടിക്ക് നേരെ സ്‌കൂളിന് സമീപത്തെ ഹോടെലിൽ ജീവനക്കാരനായ പ്രതി മുണ്ട് പൊക്കി നഗ്നതാപ്രദർശനം നടത്തുകയായിരുന്നുവെന്നാണ് പരാതി. പെൺകുട്ടി സ്‌കൂൾ അധികൃതരെയും രക്ഷിതാക്കളെയും വിവരം അറിയിച്ചതിന് ശേഷം പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.
ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി അജിത് കുമാർ ഹോടെലിലെത്തി പ്രതിയെ കയ്യോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2017ൽ യുവാവിനെതിരെ സമാനമായ മറ്റൊരു കേസും നിലവിലുണ്ട്. വിദ്യാനഗർ പൊലീസാണ് അന്ന് കേസെടുത്തിരുന്നത്