പെട്ടെന്ന് എടുക്കാമെന്ന് പറഞ്ഞ് ബ്രഡും മിക്‌സ്ച്ചറും ഹോട്ടലില്‍ വെച്ചു പോയ ബ്രോക്കര്‍ ഹോട്ടല്‍ പൂട്ടിപ്പോയതിന്റെ വൈരാഗ്യത്തില്‍ ഉടമയെ ആക്രമിച്ച് തുടയെല്ല് പൊട്ടിച്ചു; പ്രതി വിലസുന്നു
Dec 18, 2017, 20:23 IST
കാസര്‍കോട്: (www.kasargodvartha.com 18.12.2017) പെട്ടെന്ന് എടുക്കാമെന്ന് പറഞ്ഞ് ബ്രഡും മിക്‌സ്ച്ചറും ഹോട്ടലില്‍ വെച്ചു പോയ ബ്രോക്കര്‍ ഹോട്ടല്‍ പൂട്ടിപ്പോയതിന്റെ വൈരാഗ്യത്തില്‍ ഹോട്ടലുടമയെ ആക്രമിച്ച് തുടയെല്ല് പൊട്ടിച്ചു. ബാലടുക്കയിലെ ഹോട്ടലുടമ അബൂബക്കറിനെ (45)യാണ് തുടയെല്ല് പൊട്ടിയ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ 11 ന് രാത്രി 9.30 മണിക്കാണ് സംഭവം. ബാലടുക്കയില്‍ ഹോട്ടല്‍ നടത്തുകയാണ് അബൂബക്കര്‍. ഹോട്ടലിലെത്തിയ ബ്രോക്കര്‍ ബേക്കറി കടയില്‍ നിന്നും വാങ്ങിയ മിക്‌സ്ച്ചറും ബ്രെഡും പിന്നീട് എടുക്കാമെന്ന് പറഞ്ഞ് ഹോട്ടലില്‍ വെച്ച് പോയിരുന്നു. രാത്രി പള്ളിയില്‍ പരിപാടിയായതിനാല്‍ അബൂബക്കര്‍ ഹോട്ടല്‍ പൂട്ടി നേരെ പള്ളിയിലേക്ക് പോയി.
മണിക്കൂറുകള്‍ കഴിഞ്ഞ് പ്രതിയായ ബ്രോക്കര്‍ അബൂബക്കറിനെ ഫോണില്‍ വിളിക്കുകയും താന്‍ വെച്ച സാധനം ഇപ്പോള്‍ എടുത്തുതരണമെന്നും ആവശ്യപ്പെട്ടു. താന്‍ പള്ളിയിലാണെന്നും പുലര്‍ച്ചെ അഞ്ചു മണിക്ക് ഹോട്ടല്‍ തുറക്കുമെന്നും അപ്പോള്‍ എടുത്തുതരാമെന്നും ഇപ്പോള്‍ വരാന്‍ കഴിയില്ലെന്നും പറഞ്ഞപ്പോള്‍ ഫോണിലൂടെ വാക്ക് തര്‍ക്കമുണ്ടായി. ഇതോടെ അബൂബക്കര്‍ സാധനത്തിന്റെ പണം താന്‍ തരാമെന്നും ഏതെങ്കിലും കടയില്‍ നിന്നും സാധനം വാങ്ങിപ്പോയ്‌ക്കോളൂ എന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ഫോണിലൂടെ തെറിയഭിഷേകവും ഭീഷണിയുമാണ് ഉണ്ടായത്.
പിറ്റേദിവസം രാത്രി 9.30 മണിയോടെ ഹോട്ടല്‍ പൂട്ടി പോകുന്നതിനിടെയാണ് ബ്രോക്കര്‍ അബൂബക്കറിനെ ഇതിന്റെ പേരില്‍ ആക്രമിച്ചത്. ചവിട്ടി താഴെയിട്ട ശേഷം തുടയെല്ല് വലിച്ചുതിരിച്ച് പൊട്ടിക്കുകയായിരുന്നുവേ്രത. ഗുരുതരമായി പരിക്കേറ്റ അബൂബക്കറിനെ ആദ്യം കാസര്‍കോട്ടെ കെയര്‍വെല്‍ ആശുപത്രിയിലും പിന്നീട് കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടു ദിവസം ഐസിയുവില്‍ കഴിയേണ്ടി വന്ന അബൂബക്കറിന് ശശ്ത്രക്രിയ നടത്തുകയും ഒരാഴ്ച ആശുപത്രിയില്‍ കിടക്കേണ്ടിയും വന്നു. ഇതിനിടയില്‍ ബദിയടുക്ക പോലീസ് മൊഴിയെടുത്ത് പ്രതിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിയെ ഇത്രദിവസമായിട്ടും അറസ്റ്റു ചെയ്തിട്ടില്ല.
പലപ്പോഴും ഇത്തരത്തില്‍ കടകളില്‍ സാധനങ്ങള്‍ വെച്ച് പോകാറുണ്ട്. ഇതിന്റെ പൊല്ലാപ്പ് പിന്നീടാണ് പലര്‍ക്കും അനുഭവിക്കേണ്ടി വരുന്നത്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഹോട്ടലുടമയായ അബൂബക്കറിനു നേരെയുണ്ടയായ അക്രമം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Attack, Assault, Crime, Hotel, Accuse, Hotel owner assaulted by broker
< !- START disable copy paste -->