ട്രാൻസ്ജെൻഡറെ സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയ കേസ്; യൂട്യൂബർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ
● തൃശൂർ സൈബർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി
● നാർകോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ് അസിസ്റ്റന്റ് കമ്മിഷണർ പി ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം കാസർകോട് എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
● പ്രതിയിൽ നിന്നും അന്വേഷണ സംഘം മൊബൈൽ ഫോൺ പിടിച്ചെടുത്തു
● അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു
തൃശൂർ: (KasargodVartha) ട്രാൻസ്ജെൻഡറെ സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ യൂട്യൂബറായ യുവതി അറസ്റ്റിൽ. 'ഹെലൻ ഓഫ് സ്പാർട്ട' എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയയായ ധന്യ ഹർഷിത് (28) ആണ് തൃശൂർ സിറ്റി പൊലീസിൻ്റെ പിടിയിലായത്.
ലൈംഗികമായി അവഹേളിച്ചു
ട്രാൻസ്ജെൻഡറെ സമൂഹമാധ്യമങ്ങളിലൂടെ ലൈംഗികമായി അവഹേളിക്കുകയും അസഭ്യവാക്കുകൾ വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് നടപടി. തൃശൂർ സൈബർ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
അറസ്റ്റ് കാസർകോട് വെച്ച്
നാർകോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ് അസിസ്റ്റൻ്റ് കമ്മിഷണർ പി ഷിബുവിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കാസർകോട് എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്നും അന്വേഷണ സംഘം മൊബൈൽ ഫോൺ പിടിച്ചെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: Youtuber Dhanya Harshit, known as 'Helen of Sparta', was arrested by Thrissur Cyber Police for allegedly defaming a transgender person on social media.
#KasargodVartha #ThrissurNews #HelenOfSparta #CyberCrime #KeralaPolice #ThrissurCityPolice #TransgenderRights #MalayalamNews #AparnaNews






