സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കട തുറക്കാനെത്തിയ വ്യാപാരികളോട് കടയടച്ചിടാന്‍ പോലീസ് നിര്‍ദേശം; പ്രകടനത്തിനിടെ വ്യാപക കല്ലേറ്
Jan 3, 2019, 12:14 IST
കാസര്‍കോട്: (www.kasargodvartha.com 03.01.2019) സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കട തുറക്കാനെത്തിയ വ്യാപാരികളോട് കടയടച്ചിടാന്‍ പോലീസ് നിര്‍ദേശം നല്‍കിയതിനു പിന്നാലെ ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ പ്രകടനത്തിനിടെ വ്യാപക കല്ലേറ്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ ഫാത്വിമ ആര്‍ക്കേടിനു നേരെയുണ്ടായ കല്ലേറില്‍ കടയുടെ ഗ്ലാസുകള്‍ തകര്‍ന്നു. രംഗം ഷൂട്ട് ചെയ്തുകൊണ്ടിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ ഭീഷണി മുഴക്കുകയും ചെയ്തു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. വിവരമറിഞ്ഞ് എ എസ് പി ഡി. ശില്‍പ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
ഹര്‍ത്താലില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് നേരത്തെ തന്നെ വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നു. എന്നാല്‍ പോലീസ് സംരക്ഷണം നല്‍കാത്തതിനാല്‍ കാസര്‍കോട് നഗരത്തില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നില്ല. നായക്‌സ് റോഡില്‍ തുറന്നു പ്രവര്‍ത്തിച്ച ഫാന്‍സി കട ഒരു സംഘം ഭീഷണിപ്പെടുത്തി അടപ്പിച്ചു. പിന്നാലെ വ്യാപാരികള്‍ സംഘടിച്ചെത്തി തുറക്കാനെത്തിയപ്പോഴാണ് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രകടനം കഴിയുന്നതു വരെ അടച്ചിടാന്‍ പോലീസ് വ്യാപാരികളോട് നിര്‍ദേശം നല്‍കിയത്.
WATCH VIDEO

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Attack, Assault, Crime, Harthal: Stone pelting in Kasaragod
< !- START disable copy paste -->