ഹംബര്‍ഗ് റെയില്‍വേ സ്റ്റേഷന്‍ ആക്രമണം: 12 പേര്‍ക്ക് കുത്തേറ്റു, 6 പേരുടെ നില ഗുരതരം; സുരക്ഷാ പരിശോധനകള്‍ ശക്തമാക്കി

● നാല് ട്രാക്കുകള്‍ അടച്ചു.
● അക്രമി പിടിയിലായി, ചോദ്യം ചെയ്യൽ തുടരുന്നു.
● ആക്രമണ കാരണം വ്യക്തമല്ല.
● തീവ്രവാദ ബന്ധം പരിശോധിക്കുന്നു.
ഹംബര്‍ഗ്: (KasargodVartha) ഹംബര്‍ഗ് റെയില്‍വെ സ്റ്റേഷനില്‍ കത്തി ആക്രമണവുമായി അക്രമി. 12 പേര്‍ക്ക് കുത്തേറ്റു. ഇതില്‍ ആറ് പേരുടെ നില അതീവഗുരുതരമാണെന്നും മൂന്നു പേരുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. അക്രമി പിടിയിലായെന്നും നിലവില്‍ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
സ്ഥലത്തു നിന്ന് 39 വയസുള്ള യുവതിയെയാണ് പിടികൂടിയത്. പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന ആളുകളെയാണ് ലക്ഷ്യമിട്ടതെന്നും എന്താണ് ആക്രമണത്തിന്റെ പിന്നിലെ കാരണമെന്ന് വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. പ്രാദേശിക സമയം വൈകിട്ട് ആറോടെയാണ് സംഭവം. ഇതേതുടര്‍ന്ന് നാല് ട്രാക്കുകള്‍ അടച്ചെന്നും ദീര്‍ഘദൂര ട്രെയിനുകള്‍ വൈകിയെന്നും സ്റ്റേഷന്‍ ജീവനക്കാര്‍ അറിയിച്ചു.
STABBING in HAMBURG - 12+ Injured
— Matt Tardio (@angertab) May 23, 2025
Suspect in custody, unknown if deaths occurred.
A man can be heard in the video below stating "Hamdullah" which means "All praise is due to Allah."
The suspect appears to be white, unknown motive at this time. pic.twitter.com/josZydjsdB
ദിവസം അഞ്ചു ലക്ഷം യാത്രക്കാര്‍ എത്തുന്ന ജര്‍മനിയിലെ വലിയ റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നാണ് ഹംബര്‍ഗ്. അടുത്തിടെ ജര്‍മനിയില്‍ തീവ്രവാദി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കത്തി കൊണ്ട് ആക്രമണങ്ങള്‍ നടന്നു വന്നിരുന്നു. എന്നാല്‍ ഇതിന് അതുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇത്തരം ആക്രമണങ്ങളുടെ കാരണം എന്താവാം? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: A knife-wielding assailant attacked people indiscriminately at Hamburg train station, stabbing 12, with 6 seriously injured. The attacker was apprehended, but the motive is unclear, with authorities investigating potential links to recent terrorist incidents in Germany.
#HamburgAttack #Germany #KnifeAttack #TrainStation #PublicSafety #BreakingNews