city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് വെടിവെപ്പ് കേസിലെ വിചാരണ ആരംഭിച്ചു

കാസര്‍കോട്: (www.kasargodvartha.com 15.08.2019) 2009 ല്‍ മുസ്ലീം ലീഗ് നേതാക്കള്‍ക്ക് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നല്‍കിയ സ്വീകരത്തിനിടയിലുണ്ടായ വെടിവെപ്പിലും തുടര്‍ന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടും പോലീസിനെ ആക്രമിച്ചുവെന്ന കേസിന്റെ വിചാരണ അഡീഷണല്‍ ജില്ലാ സെഷന്‍സ് (മൂന്ന്) കോടതിയില്‍ ആരംഭിച്ചു. കാഞ്ഞങ്ങാട് ചെറുവത്തൂര്‍ പ്രദേശങ്ങളില്‍പെട്ട ടി എം സമീര്‍, സജീര്‍, റഷീദ്, നൗഷാദ്, നവാസ്, മുഹമ്മദ് റഷീദ്, റമീസ്, താഹ, ഷംസുദ്ദീന്‍, അര്‍ഷാദ്, യാസര്‍, മുഹമ്മദ് കുഞ്ഞി, സൈനുദ്ദീന്‍, അബ്ദുല്ല, മുസ്തഫ, സത്താര്‍, ആരിഫ്, ഉബൈദ്, ഇര്‍ഫാന്‍, നൗഷാദ് തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. 29 -ാം പ്രതി എം ടി പി സത്താര്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

47 പേര്‍ക്കെതിരെയാണ് കേസ്. ഇതില്‍ 23 പേരുടെ വിചാരണയാണ് ആരംഭിച്ചത്. മൈനറായ അഞ്ച് പ്രതികളുടെ വിചാരണ ജൂവനൈല്‍ കോടതിയിലേക്ക് മാറ്റിയിരുന്നു. കേസില്‍ 147 സാക്ഷികളാണ് ഉള്ളത്. 2009 നവംബര്‍ 15ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. സ്വീകരണ ചടങ്ങിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അന്നത്തെ എസ് പി രാംദാസ് പോത്തന്റെ വെടിവെപ്പില്‍ കൈതക്കാട് സ്വദേശിയായ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷത്തില്‍ രാംദാസ് പോത്തനടക്കം 28 പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവയടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തത്.
കാസര്‍കോട് വെടിവെപ്പ് കേസിലെ വിചാരണ ആരംഭിച്ചു


Keywords: Kasaragod, Kerala, news, case, Investigation, Muslim-league, Top-Headlines, Crime, court, Gun shooting case; Trial began
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia