യുവാവിന് വെടിയേറ്റ സംഭവത്തില്‍ തോക്ക് ബംഗളൂരുവില്‍ കണ്ടെത്തി
Nov 17, 2019, 15:30 IST
ഹൊസങ്കടി: (www.kasargodvartha.com 17.11.2019) യുവാവിന് വെടിയേറ്റ സംഭവത്തില്‍ പ്രതി കോടതിയില്‍ കീഴടങ്ങിയതിന് പിന്നാലെ കൃത്യത്തിനുപയോഗിച്ച തോക്ക് ബംഗളൂരുവില്‍ കണ്ടെത്തി. അഞ്ച് മാസം മുമ്പ് ഹൊസങ്കടിയില്‍ വെച്ച് ബദിയടുക്ക സ്വദേശിയായ സിറാജുദ്ദീന് വെടിയേറ്റ സംഭവത്തിലാണ് മഞ്ചേശ്വരം പോലീസ് ബംഗളൂരുവില്‍ തോക്ക് കണ്ടെത്തിയത്.
മിയാപദവ് അടുക്കത്ത് ഗുരിയിലെ അബ്ദുര്‍ റഹ് മാനാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതോടെ കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്ന പോലീസ് അബ്ദുര്‍ റഹ് മാന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 35 തോക്കിന്‍തിരകള്‍ കണ്ടെത്തുകയും പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് അബ്ദുര്‍ റഹ് മാന്‍ കഴിഞ്ഞയാഴ്ച കാസര്‍കോട് കോടതിയില്‍ കീഴടങ്ങിയത്. ബംഗളൂരു കോറമംഗളത്ത് റഹ് മാന്‍ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് തോക്ക് കണ്ടെത്തിയത്. തോക്ക് വില്‍പ്പന സംഘത്തില്‍പ്പെട്ടയാളാണ് റഹ് മാനെന്ന് പോലീസ് പറഞ്ഞു.
മഞ്ചേശ്വരം എസ്‌ഐ എ ബാലേന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ആര്‍ കുഞ്ഞികൃഷ്ണന്‍, സന്തോഷ്, ഡ്രൈവര്‍ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Hosangadi, Kerala, news, kasaragod, Youth, Crime, fire, Gun attack against Youth; Gun found at Bangaluru < !- START disable copy paste -->