Dispute | പുങ്ങംചാലിലെ കൂട്ടത്തല്ല്: ഒരുകുടുംബത്തിലെ 6 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
● വെസ്റ്റ് എളേരി പഞ്ചായത്തിലെ പുങ്ങംചാലിലാണ് സംഭവം.
● വെള്ളരിക്കുണ്ട് പൊലീസാണ് വധശ്രമത്തിന് കേസെടുത്തത്.
● പ്രതി പട്ടികയില്‍ ഉള്ളവരും ആശുപത്രിയില്‍ ചികിത്സതേടി.
സുധീഷ് പുങ്ങംചാല്‍
വെള്ളരിക്കുണ്ട്: (KasaragodVartha) വെസ്റ്റ് എളേരി പഞ്ചായത്തിലെ പുങ്ങംചാലില്‍ വഴിതര്‍ക്കത്തിന്റെ പേരില്‍ നടന്ന കൂട്ടത്തല്ലുമായി ബന്ധപ്പെട്ട് ഒരു കുടുംബത്തിലെ ആറു പേര്‍ക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് വധശ്രമത്തിന് കേസെടുത്തു.
അടിയില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പുങ്ങംചാലിലെ വിജീദ്, മാതാവ് ലക്ഷ്മി, ഇവരുടെ അയല്‍വാസി ജോര്‍ജ് എന്നിവരുടെ പരാതി പ്രകാരമാണ് മധുസൂദനന്‍, മോഹനന്‍, സുമേഷ്, സുധീഷ്, കൃഷ്ണ വേണി, ശൈലജ എന്നിവര്‍ക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തിരിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ പ്രതി പട്ടികയില്‍ ഉള്ളവരും ആശുപത്രിയില്‍ ചികിത്സതേടിയിട്ടുണ്ട്. ഇവരുടെ പരാതി പ്രകാരവും പൊലീസ് അന്വേഷണത്തിന് ശേഷം കേസെടുക്കുമെന്നാണ് വിവരം. ശനിയാഴ്ച രാവിലെ 11 മണിയോട് കൂടിയാണ് വഴി തര്‍ക്കത്തിന്റെ പേരില്‍ പുങ്ങംചാലില്‍ ഇരുകൂട്ടര്‍ തമ്മില്‍ കൂട്ട അടി നടന്നത്. വര്‍ഷങ്ങളായി തുടരുന്ന റോഡ് വിഷയവുമായി ബന്ധപ്പെട്ടായിരുന്നു സംഘട്ടനം.
#Puṅgamchāl #groupfight #attemptedmurder #policecase #Kerala #India #violence #dispute #roaddispute