Attack | മുത്തശ്ശിയെ പേരമകൻ തലയ്ക്ക് വെട്ടിപ്പരുക്കേൽപിച്ചതായി പരാതി; കേസെടുത്ത് പൊലീസ്
● സംഭവത്തിൽ പേരമകനെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു.
● പുഷ്പയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
● അക്രമത്തിനുള്ള കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാസർകോട്: (KasargodVartha) വയോധികയെ തലയ്ക്ക് വെട്ടിപ്പരുക്കേൽപിച്ചതായി പരാതി. സംഭവത്തിൽ പേരമകനെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെ കസബ പി എസ് ഗുഡ്ഡെയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സോമാനന്ദയുടെ ഭാര്യ പുഷ്‌പയെ (85) കൊല്ലണമെന്ന ഉദ്ദേശത്തോടെ പേരമകൻ രഞ്ജിത് (28) കത്തി ഉപയോഗിച്ച് തലയ്ക്ക് വെട്ടുകയായിരുന്നുവെന്നാണ് പരാതി. പുഷ്പയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കാസർകോട് ടൗൺ പൊലീസ് ഭാരതീയ ന്യായ സംഹിത (BNS) 109 വകുപ്പ് പ്രകാരം വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. അക്രമത്തിനുള്ള കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
#KasaragodNews, #AttemptedMurder, #PoliceInvestigation, #FamilyDispute, #ElderlyWomanAttack, #KasaragodCrime