city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്താടാ... നിനക്ക് കൊമ്പുണ്ടോ? ഇറങ്ങിവന്നു കൂടെ; മരണവീട്ടില്‍ നിന്നും മടങ്ങുകയായിരുന്ന കുടുംബത്തിന് വാഹന പരിശോധന നടത്തുകയായിരുന്ന പോലീസിന്റെ ക്രൂര പീഡനം

കാസര്‍കോട്: (www.kasarogodvartha.com 17.12.2017) മരണവീട്ടില്‍ നിന്നും കുടുംബസമേതം മടങ്ങുകയായിരുന്ന യുവാവിനെ വാഹന പരിശോധന നടത്തുകയായിരുന്ന എസ്‌ഐ കാറില്‍ നിന്നും ഇറങ്ങി വരാത്തതില്‍ പ്രകോപിതനായി തല കാറിലിടിച്ച് പരിക്കേല്‍പ്പിച്ചു. സംഭവം കണ്ട യുവാവിന്റെ മുത്തശ്ശി ബോധം കെട്ടുവീണു. പരിക്കേറ്റ ഇരുവരെയും ചെങ്കള സഹകരണാശുപത്രയില്‍ പ്രവേശിപ്പിച്ചു. ചെര്‍ളടുക്കയിലെ സിറാജ് (33), സിറാജിന്റെ മുത്തശ്ശി അലീമ (90) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മണിയംപാറയിലെ മരണ വീട്ടില്‍ നിന്നും മടങ്ങുന്നതിനിടെ ഞായറാഴ്ച രാവിലെ 9.50 മണിയോടെ അംഗഡിമുഗര്‍ സ്‌കൂളിനടുത്ത് വാഹന പരിശോധന നടത്തുകയായിരുന്ന കുമ്പള അഡീഷണല്‍ എസ് ഐ ശിവാദാസ് പി വി ആണ് അക്രമം നടത്തിയതെന്ന് ആശുപത്രിയില്‍ കഴിയുന്ന സിറാജ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
 
എന്താടാ  #@.?!*()`\'. നിനക്ക് കൊമ്പുണ്ടോ? ഇറങ്ങിവന്നു കൂടെ; മരണവീട്ടില്‍ നിന്നും മടങ്ങുകയായിരുന്ന കുടുംബത്തിന് വാഹന പരിശോധന നടത്തുകയായിരുന്ന പോലീസിന്റെ ക്രൂര പീഡനം; യുവാവിന്റെ തല കാറിലിടിച്ച് പരിക്കേല്‍പ്പിച്ചു, സംഭവം കണ്ട 90 വയസുള്ള മുത്തശ്ശി ബോധംകെട്ടുവീണു

തല കാറിലിടിച്ചതിനെ തുടര്‍ന്ന് സിറാജിന്റെ തലയ്ക്ക് അഞ്ച് തുന്നിക്കെട്ടുകള്‍ വേണ്ടിവന്നു. യുവാവിനെ അക്രമിക്കുന്നത് നാട്ടുകാരാണ് പിന്നീട് തടഞ്ഞത്. തുടര്‍ന്ന് യുവാവിനെയും ബോധരഹിതയായ അലീമയെയും നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മരണ വീട്ടില്‍ വെച്ച് തന്നെ അലീമക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. അത് കൊണ്ട് തന്നെയാണ് ഇവര്‍ പെട്ടെന്ന് കാറില്‍ മടങ്ങിയത്. ഇതിനിടയിലാണ് അംഗഡിമുഗറില്‍ വെച്ച് പോലീസ് കൈകാണിച്ചുനിര്‍ത്തിയത്. ഇറക്കത്തിലാണ് പോലീസ് വാഹന പരിശോധന നടത്തിയിരുന്നത്.

കാറില്‍ നിന്നിറങ്ങി രേഖകളുമായി എസ് ഐയുടെ അടുത്തേക്ക് ചെല്ലാന്‍ കൈ കാണിച്ച പോലീസുകാരന്‍ നിര്‍ദേശം നല്‍കി. എന്നാല്‍ പ്രായമുള്ളവരാണ് കാറിലുള്ളതെന്നും ഹാന്‍ഡ് ബ്രേക്കില്‍ നിര്‍ത്തിയ കാര്‍ നിരങ്ങിപ്പോയാല്‍ അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും എസ് ഐയോട് ഇവിടേക്ക് വരാന്‍ പറയുമോ എന്ന് ചോദിക്കുകയും ചെയ്തിരുന്നു. പോലീസുകാരന്‍ ഈ വിവരം എസ് ഐയോട് പറഞ്ഞപ്പോഴാണ് ജീപ്പിനടുത്ത് നിന്നും കാറിനടുത്തേക്ക് വന്ന എസ് ഐ എന്താടാ.. നിനക്ക് കൊമ്പുണ്ടോ? ഇറങ്ങി വന്നുകൂടെ എന്ന് ആക്രോശിച്ച് കാറില്‍ നിന്നും പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടത്. കാറിലിരിക്കുകയായിരുന്ന പിതാവ് അബ്ദുല്ലയോട് മകന്റെ പിതൃത്വത്തെ ചോദ്യം ചെയ്തതായും ആരോപണമുണ്ട്.
 
എന്താടാ  #@.?!*()`\'. നിനക്ക് കൊമ്പുണ്ടോ? ഇറങ്ങിവന്നു കൂടെ; മരണവീട്ടില്‍ നിന്നും മടങ്ങുകയായിരുന്ന കുടുംബത്തിന് വാഹന പരിശോധന നടത്തുകയായിരുന്ന പോലീസിന്റെ ക്രൂര പീഡനം; യുവാവിന്റെ തല കാറിലിടിച്ച് പരിക്കേല്‍പ്പിച്ചു, സംഭവം കണ്ട 90 വയസുള്ള മുത്തശ്ശി ബോധംകെട്ടുവീണു

സിറാജിന്റെ കൂടെ മുത്തശ്ശി അലീമയെ കൂടാതെ പിതാവ് അബ്ദുല്ല (70), ഖദീജ (60) എന്നിവരാണ് ഉണ്ടായിരുന്നത്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന്റെ പേരിലും കാറിന്റെ ആര്‍ സി ബുക്ക് ഇല്ലാത്തതിന്റെ പേരിലും കാര്‍ മോഷ്ടിച്ചതാണെന്ന് പറഞ്ഞ് കാര്‍ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. കാറിന്റെ മറ്റു രേഖകളെല്ലാം കാണിച്ച സിറാജ് ആര്‍ സി ബുക്ക് കിട്ടിയിട്ടില്ലെന്നും ഒരു മാസം മുമ്പാണ് കാര്‍ രജിസ്റ്റര്‍ ചെയ്തതെന്നും അറിയിച്ചു. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് പിഴയടക്കാമെന്ന് പറഞ്ഞപ്പോഴാണ് എസ് ഐ യുവാവിന്റെ തല കാറിലിടിച്ചത്.

ഇതേ തുടര്‍ന്ന് തലപൊട്ടി രക്തമൊലിക്കുന്നത് കണ്ടതോടെയാണ് അലീമ ബോധം കെട്ട് വീണത്. ഇതോടെ നാട്ടുകാര്‍ ഇടപെടുകയും ഇതേ കാറില്‍ തന്നെ സിറാജിനെ കയറ്റി നാട്ടുകാരിലൊരാള്‍ ഇവരെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. പോലീസിന്റെ നടപടി വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വാഹന പരിശോധന നടത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ വാഹനത്തിനടുത്തേക്ക് ചെന്ന് പരിശോധന നടത്തണമെന്ന ഡിജിപിയുടെ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് എസ് ഐ വൃദ്ധരെയും കയറ്റിവരികയായിരുന്ന കാര്‍ തടഞ്ഞ് അക്രമം അഴിച്ചുവിട്ടത്.
 
എന്താടാ  #@.?!*()`\'. നിനക്ക് കൊമ്പുണ്ടോ? ഇറങ്ങിവന്നു കൂടെ; മരണവീട്ടില്‍ നിന്നും മടങ്ങുകയായിരുന്ന കുടുംബത്തിന് വാഹന പരിശോധന നടത്തുകയായിരുന്ന പോലീസിന്റെ ക്രൂര പീഡനം; യുവാവിന്റെ തല കാറിലിടിച്ച് പരിക്കേല്‍പ്പിച്ചു, സംഭവം കണ്ട 90 വയസുള്ള മുത്തശ്ശി ബോധംകെട്ടുവീണു

Keywords:  Kerala, Kasaragod, news, Police, Injured, Vehicle, Car, grandmother falls unconscious after hate speech of police
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia