വീട് കുത്തിത്തുറന്ന് ഏഴരപവന്‍ സ്വര്‍ണവും രണ്ടരലക്ഷത്തിന്റെ പണവും കവര്‍ന്ന സംഭവം; പോലീസ് അന്വേഷണം തുടങ്ങി
Jan 14, 2018, 11:17 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.01.2018) വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പി എ അമീറിന്റെ വീടിന്റെ വാതില്‍ തകര്‍ത്താണ് വീടിന്റെ അലമാരയില്‍ സൂക്ഷിച്ച ഏഴരപ്പവന്റെ സ്വര്‍ണവും രണ്ടരലക്ഷം രൂപയും മൊബൈല്‍ ഫോണും മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം രാത്രി അമീറും കുടുബവും പഴയകടപ്പുറത്തെ മുഹ്ജുദ്ദീന്‍ പള്ളിയുടെ സമീപത്തെ അഹ് മദ് സഖാഫിയുടെ വീട്ടില്‍ നടന്ന നേര്‍ച്ചയ്ക്ക് പോയപ്പോഴാണ് കവര്‍ച്ച നടന്നത്.
നേര്‍ച്ച കഴിഞ്ഞ് 12 മണിയോടെ വീട്ടില്‍ എത്തിയപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നെങ്കിലും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നി പിറക് വശത്ത് ചെന്ന് നോക്കിയപ്പോള്‍ അടുക്കള ഭാഗത്തെ ഗ്രില്‍സ് തകര്‍ത്ത നിലയില്‍ കണ്ടത്. ഉടന്‍ തന്നെ വീട്ടിനകത്ത് കയറി നോക്കിയപ്പോള്‍ അലമാര കുത്തിത്തുറന്ന നിലയിലായിരുന്നു. പരിശോധിച്ചപ്പോഴാണ് സ്വര്‍ണവും പണവും മൊബൈലും നഷ്ടപ്പെട്ടതായി അറിയുന്നത്.
അമീറിന്റെ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കാസര്‍കോട് നിന്നും ഫോറന്‍സിക് വിദഗ്ദ്ധരും പോലീസ് നായയും സംഭവ സ്ഥലത്തെത്തി. ഇതിനു സമാനമായി കഴിഞ്ഞ മാസം കിഴക്കുംകരയിലെ ഗള്‍ഫുകാരന്റെ വീടിന്റെ വാതില്‍ തകര്‍ത്തും മോഷണം നടന്നിരുന്നു. ഈ കേസില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് സൂചനയൊന്നുമില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Robbery, gold, House, Investigation, Police, Crime, Gold robbed case; police investigation started
< !- START disable copy paste -->