city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Allegation | മന്ത്രവാദിനി വിറ്റ ആഭരണങ്ങള്‍ കണ്ടെടുക്കുന്നതിന്റെ പേരില്‍ പൊലീസ് പീഡനമെന്ന് സ്വര്‍ണവ്യാപാരികള്‍; ഹൈകോടതിയെ സമീപിക്കും

Gold Merchants Accuse Police of Assault
KasargodVartha Photo

● കളവ് മുതല്‍ തിരിച്ചറിയാന്‍ മാര്‍ഗങ്ങള്‍ ഇല്ല. 
● പൊലീസ് കള്ളനുമായി കടയില്‍ വന്ന് പ്രതിയാക്കാന്‍ ശ്രമിക്കുന്നു.
● പരിചയമില്ലാത്ത ആളുകളില്‍ നിന്നും സ്വര്‍ണം വാങ്ങാറില്ല.

കാസര്‍കോട്: (KasargodVartha) നിയമാനുസൃതം ബില്‍ എഴുതി നികുതി നല്‍കി വ്യാപാരം നടത്തി കൊണ്ടിരിക്കുന്ന സ്വര്‍ണ വ്യാപാരികളെ റിക്കവറിയുടെ പേരില്‍ പൊലീസ് പീഡിപ്പിക്കുകയാണെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പൊലീസിന്റെ ഭാഗത്തു നിന്നും വ്യാപാരികള്‍ നേരിടുന്ന പീഡനങ്ങള്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി സംഘടന ഹൈകോടതിയെ സമീപിക്കും.

മാറ്റി എടുക്കാനായി പഴയ സ്വര്‍ണാഭരണങ്ങളുമായി വരുന്ന ഉപഭോക്താവിന്റെ കൈയിലുള്ളത് കളവ് മുതലാണോ സ്വന്തമായുള്ളതാണോ എന്ന് തിരിച്ചറിയാന്‍ വ്യാപാരികള്‍ക്ക് യാതൊരു മാര്‍ഗവും ഇല്ലന്നിരിക്കെ ആ വ്യാപാരം നടത്തി കൊടുക്കാന്‍ വ്യാപാരി ബാധ്യസ്ഥനാവുന്നു. ഇത്തരത്തില്‍ മാറ്റി എടുത്ത് പകരം നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ മാസങ്ങള്‍ക്ക് ശേഷം പൊലീസ് കള്ളനുമായി കടയില്‍ വന്ന് അത് കളവ് മുതലാണെന്ന് പറഞ്ഞു കൊണ്ട് സ്വര്‍ണം തിരിച്ചു നല്‍കാന്‍ നിര്‍ബന്ധിക്കുകയും തയ്യാറാവാത്ത പക്ഷം പ്രതിയാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് വ്യാപാരികള്‍ പറഞ്ഞു.

പ്രതി കടയില്‍ നിന്നും മാറ്റി എടുത്തു കൊണ്ടുപോയ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുക്കാന്‍ പൊലീസ് യാതൊരു ശ്രമവും നടത്തുന്നില്ല. ഇതുമൂലം വ്യാപാരിക്ക് താങ്ങാനാവാത്ത സാമ്പത്തിക നഷ്ടവും മാനഹാനിയും സംഭവിക്കുന്നു. വ്യക്തിവിരോധത്തിന്റെ പേരില്‍ ഒരു വ്യാപാരിയുടെ പേര് കള്ളന്‍ പറയുകയാണെങ്കില്‍ അത് വിശ്വസിച്ച് പൊലീസ് കള്ളനുമായി വന്ന് സ്വര്‍ണം ആവശ്യപ്പെടുന്ന അനുഭവങ്ങളും ഉണ്ടാവാറുണ്ട്. ഒരു കേസില്‍ റിക്കവര്‍ ചെയ്ത സ്വര്‍ണം മറ്റൊരു കേസില്‍ തൊണ്ടിമുതലാക്കുന്ന അപൂര്‍വ സംഭവങ്ങളും സ്വര്‍ണ കളവ് കേസുകളില്‍ പൊലീസ് നടത്താറുണ്ട്. ഇത്തരത്തില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് കര്‍ണാടക പൊലീസിന്റെ ഭാഗത്തുനിന്നാണ്. 

കേസിന്റെ എഫ്‌ഐആര്‍ മാത്രം കാണിച്ച് കൊണ്ട് പല ജ്വല്ലറികളില്‍ നിന്നും റിക്കവറി നടത്തുന്നു. പ്രതിയുടെ കുറ്റസമ്മത മൊഴി കടക്കാരനെ കാണിക്കണമെന്ന് നിയമം നിലനില്‍ക്കെ ഇത് കാണിക്കാന്‍ പൊലീസ് തയ്യാറാവാത്തതാണ് കൃത്രിമം നടത്താന്‍ പൊലീസിന് സാധിക്കുന്നത്. പരിചയമില്ലാത്ത ആളുകളില്‍ നിന്നോ അന്യനാട്ടുകാരില്‍ നിന്നോ സ്വര്‍ണം വാങ്ങരുതെന്ന് സംഘടന അംഗങ്ങള്‍ക്ക് എല്ലായ്‌പ്പോഴും നിര്‍ദേശം നല്‍കാറുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ അഹ്‌മദ് ഷരീഫ്, എകെജിഎസ്എംഎ ജില്ലാ പ്രസിഡന്റ് കെഎ അബ്ദുല്‍ കരീം, ജനറല്‍ സെക്രട്ടറി കോടോത്ത് അശോകന്‍ നായര്‍, ട്രഷറര്‍ ബിഎം അബ്ദുല്‍ കബീര്‍, വൈസ് പ്രസിഡന്റ് എ അബ്ദുല്‍ ഹമീദ്, യൂണിറ്റ് പ്രസിഡന്റ് ജിവി നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

#KasaragodNews, #KeralaNews, #IndiaNews, #GoldMerchants, #PoliceHarassment, #JusticeForMerchants

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia