Booked | നിക്ഷേപത്തിനായി സ്വർണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ ജ്വലറി ഉടമകൾക്കെതിരെ കേസ്
● കോടതി നിർദേശ പ്രകാരമാണ് പൊലീസിന്റെ നടപടി.
● 2014 ഫെബ്രുവരിയിലാണ് സംഭവം നടന്നത്.
● നാല് ജ്വല്ലറി ഉടമകൾക്കെതിരെയാണ് കേസ്
ചന്തേര: (KasargodVartha) വൻ തുക ലാഭവിഹിതം വാഗ്ദാനം നൽകി യുവതിയിൽ നിന്നും 200 ഗ്രാം സ്വർണം നിക്ഷേപമായി സ്വീകരിച്ച ശേഷം ലാഭവിഹിതമോ, നിക്ഷേപമായി നൽകിയ സ്വർണമോ തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു.
തൃക്കരിപ്പൂർ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന എ ബി സഹലയുടെ പരാതിയിൽ അറേബ്യൻ ജ്വലേർസ് മാനജിംഗ് പാർട്ണർ ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ ടി പി ശാഹുൽ ഹമീദ് (58), പാർട്‌ണർമാരായ സികെപി മുഹമ്മദ് കുഞ്ഞി (58), എജിസി ബശീർ (54), ശാഹിദ് (52) എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിനാണ് ചന്തേര പൊലീസ് കേസെടുത്തത്.
2014 ഫെബ്രുവരിയിലാണ് ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് സ്വർണം പ്രതികൾ നിക്ഷേപമായി സ്വീകരിച്ചതെന്നും ഇതിന് ശേഷം ലാഭവിഹിതമോ നിക്ഷേപിച്ച സ്വർണമോ തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്.
#GoldFraud #InvestmentScam #Trikkaripur #KeralaCrime #GoldFraud #FinancialFraud