Chain Snatched | 'ഇതേതാണ് സ്ഥലമെന്ന് സ്‌കൂടറിലെത്തിയ യുവാവ്; പിന്നാലെ വീട്ടമ്മയുടെ മൂന്നരപവന്റെ മാല നഷ്ടമായി'
Mar 19, 2023, 22:07 IST
പരവനടുക്കം: (www.kasargodvartha.com) ഇതേതാണ് സ്ഥലമെന്ന് സ്‌കൂടറിലെത്തിയ അപരിചിതനായ യുവാവ് ചോദിച്ചതിന് പിന്നാലെ വീട്ടമ്മയുടെ മൂന്നരപവന്റെ മാല കവര്‍ന്നതായി പരാതി. വയലാംകുഴി കുണ്ടടുക്കം ചക്കിട്ടക്കാലിലെ എം മാധവന്റ ഭാര്യ സി സാവിത്രിയുടെ (56) മാലയാണ് മോഷണം പോയത്.
ശനിയാഴ്ച രാവിലെ ശിവപുരം-ബേനൂര്‍ റോഡിലെ ഉഗ്രാമി വളവിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. കോളിയടുക്കത്ത് നിന്ന് വീട്ടിലേക്ക് നടന്നുവരുന്നതിനിടെ സാവിത്രിയുടെ സമീപം യുവാവ് സ്‌കൂടര്‍ നിര്‍ത്തുകയും ഇതേതാണ് സ്ഥലമെന്ന് അന്വേഷിക്കുകയും പൊടുന്നനെ മാല പൊട്ടിച്ച് അതിവേഗം കടന്ന് കളയുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. മേല്‍പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

Keywords: Latest-News, Kerala, Kasaragod, Crime, Top-Headlines, Investigation, Robbery, Theft, Gold Chain Snatched From Woman.
< !- START disable copy paste -->