city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണവും പണവും തട്ടിയെന്ന പരാതി കെട്ടിച്ചമച്ചത്, പോലീസ് കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കും, യുവാവ് കഥ മെനഞ്ഞത് സഹോദരീ ഭര്‍ത്താവ് തിരിച്ചു ചോദിച്ച സ്വര്‍ണം പണയം വെച്ച് ലേലത്തില്‍ വിറ്റുപോയതിനാല്‍

കാസര്‍കോട്: (www.kasargodvartha.com 05.07.2018) കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണവും പണവും തട്ടിയെന്ന യുവാവിന്റെ പരാതി കെട്ടിച്ചമച്ചതാണെന്ന് പോലീക് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കോടതിയില്‍
റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നും പോലീസിനെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചതിന് യുവാവിനെതിരെ കേസെടുക്കുമെന്നും ബദിയടുക്ക പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

യുവാവിന് എന്തോ ആവശ്യത്തിനായി സഹോദരി നല്‍കിയ സ്വര്‍ണം ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയതോടെ തിരിച്ചു ചോദിച്ചിരുന്നു. എന്നാല്‍ ഈ സ്വര്‍ണം യുവാവ് പണയം വെച്ച് ലേലത്തില്‍ വിറ്റുപോയതിനാല്‍ തട്ടിയെടുത്തതായുള്ള കഥ മെനയുകയായിരുന്നു. ബദിയടുക്ക പെര്‍ള ബാഡൂര്‍ കന്തില്‍ പഞ്ചാനയില്‍ മൊഗ്രാല്‍ സ്വദേശി സുഹൈലാണ് (28) തന്നെ ആക്രമിച്ച് 15 പവന്‍ സ്വര്‍ണവും 90,000 രൂപയും കൊള്ളയടിച്ചുവെന്ന് പരാതിപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തുകയും വിശദമായ ചോദ്യം ചെയ്യലില്‍  പരാതി വ്യാജമാണെന്നു കണ്ടെത്തുകയുമായിരുന്നു.

കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണവും പണവും തട്ടിയെന്ന പരാതി കെട്ടിച്ചമച്ചത്, പോലീസ് കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കും, യുവാവ് കഥ മെനഞ്ഞത് സഹോദരീ ഭര്‍ത്താവ് തിരിച്ചു ചോദിച്ച സ്വര്‍ണം പണയം വെച്ച് ലേലത്തില്‍ വിറ്റുപോയതിനാല്‍

ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ മറ്റൊരു ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കണ്ണില്‍ മുളകുപൊടി വിതറി ആക്രമിച്ചതെന്നും സ്വര്‍ണവും പണവും തട്ടിയെടുത്തതെന്നുമാണ് യുവാവ് പരാതിപ്പെട്ടിരുന്നത്. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ സംഭവസ്ഥലത്ത് അത്തരമൊരു അക്രമം നടന്നതായോ കൊള്ള നടന്നതായോ ഉള്ള വ്യക്തമായ സൂചനയൊന്നും ലഭിച്ചിരുന്നില്ല. യുവാവിന്റെ മുഖത്ത് മുളകുപൊടിയില്ലാതെ സ്ഥലത്ത് വിതറിയ നിലയില്‍ മാത്രം കണ്ടെത്തിയതും പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. തുടര്‍ന്നാണ് പോലീസ് യുവാവിനെ വിശദമായി ചോദ്യം ചെയ്യുകയും പരാതി വ്യാജമാണെന്നും കണ്ടെത്തിയത്.

Related News:
വാദി പ്രതിയാകുമോ? കണ്ണില്‍ മുളകുപൊടി വിതറി ആക്രമിച്ച് സ്വര്‍ണവും പണവും തട്ടിയെന്ന പരാതിയില്‍ ദുരൂഹത; മൊഴിയില്‍ വൈരുദ്ധ്യം, കൂടുതല്‍ ചോദ്യം ചെയ്യേണ്ടിവരുമെന്ന് പോലീസ്
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ റോഡില്‍ തടഞ്ഞ് കണ്ണില്‍ മുളകുപൊടി എറിഞ്ഞ് അടിച്ചുവീഴ്ത്തി 15 പവന്‍ സ്വര്‍ണവും 90,000 രൂപയും കൊള്ളയടിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Crime, Police, complaint, case, Investigation, court, Report, Mogral, Badiyadukka, Youth, Bike, Gold and Money snatching complaint is Fake; Police proved and report submitted to court
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia