city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Theft | വീട് കുത്തിതുറന്ന് 20 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും കവർന്നു

gold and cash stolen in pattuvam houseburgled after locking
Image generated by Meta AI

വീടിന്റെ രണ്ടാം നിലയിലെ വാതിൽ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ് കിടപ്പു മുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവുമാണ് കവർന്നത്

തളിപ്പറമ്പ്: (KasargodVartha) പട്ടുവം കടവിൽ പൂട്ടിയിട്ട് വീട് കുത്തിതുറന്ന് 20 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും കവർന്നു. പട്ടുവം കടവിന് സമീപം താമസിക്കുന്ന കെ പി അബൂബകർ മുസ്ല്യാരുടെ വീട്ടിലാണ് കവർച്ച നടന്നത്. വ്യാഴാഴ്ച ഉച്ചയോടെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽ മോഷണം നടന്ന കാര്യം മനസിലായത്. 

വീടിന്റെ രണ്ടാം നിലയിലെ വാതിൽ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ് കിടപ്പു മുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവുമാണ് കവർന്നത്. കവർച്ച ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തളിപ്പറമ്പ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വീട്ടുടമയും ഭാര്യയും സഹോദരിയുമായിരുന്നു ഇവിടെ താമസം. ഭാര്യയ്ക്ക് സുഖമില്ലാത്തത് കാരണം വീടുപൂട്ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

gold and cash stolen in pattuvam houseburgled after locking

27ന് വീട്ടുടമ വീട്ടിലെത്തി തുറന്ന് പരിശോധിച്ച ശേഷം തിരിച്ചു പോകുകയും ആശുപത്രിയിൽ നിന്നും ഭാര്യയെ എളംബേരത്തെ മകളുടെ വീട്ടിൽ കൊണ്ടുവിട്ട ശേഷം വ്യാഴാഴ്ച പട്ടുവം കടവിലെ വീട്ടിലെത്തിയപ്പോഴാണ് കവർച്ച നടന്നത് കണ്ടത്. വീട്ടിലെ സാധന സാമഗ്രികൾ വാരിവലിച്ചിട്ട നിലയിലാണ്. വിവരമറിഞ്ഞ് എസ് ഐ സ്ഥലത്തെത്തി പരിശോധിച്ചു. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia