ആട് വ്യാപാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി; ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി, യുവാവിനെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടി
Mar 28, 2018, 15:35 IST
നീലേശ്വരം: (www.kasargodvartha.com 28.03.2018) ആട് വ്യാപാരിയെ നിസാന്‍ കാറില്‍ തട്ടിക്കൊണ്ടുപോയി. സംഭവത്തില്‍ ഭാര്യയുടെ പരാതിയില്‍ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. കുന്നുംകൈയില്‍ വാടകയ്ക്ക് താമസക്കാരനായ ഭീമനടി സ്വദേശി ഒ ടി സമീറിനെ (32)യാണ് ചൊവ്വാഴ്ച രാവിലെ 7.30 മണിയോടെ നിസാന്‍ കാറിലെത്തിയ മൂന്നംഗ സംഘം ബലം പ്രയോഗിച്ച് കാറില്‍ തട്ടിക്കൊണ്ടുപോയത്.
വീടിന് സമീപത്തു വെച്ചായിരുന്നു സംഭവം. സമീറിന്റെ മൊബൈല്‍ ഫോണ്‍ വീട്ടിലായിരുന്നു. സമീര്‍ ഒച്ച വെച്ചതു കേട്ട് ഭാര്യ എത്തുമ്പോഴേക്കും സംഘം കാറില്‍ രക്ഷപ്പെട്ടിരുന്നു. ആട് വ്യാപാരിയായ സമീറിന് ബിസിനസ് സംബന്ധമായ എന്തെങ്കിലും തര്‍ക്കമുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. നിസാന്‍ കാറിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണെന്ന് വെള്ളരിക്കുണ്ട് സി ഐ എം സുനില്‍ കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
യുവാവിനെ കണ്ടെത്തുന്നതിനായി സൈബര്‍ സെല്ലിന്റെ സഹായവും പോലീസ് തേടിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി യുവാവുമായി അടുത്ത ബന്ധം പുലര്‍ത്തി വന്നിരുന്ന ഏതാനും പേരില്‍ നിന്നും സമീറിന്റെ ഭാര്യയില്‍ പോലീസ് വിശദമായ മൊഴിയെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Crime, Top-Headlines, Nileshwaram, Kasaragod, Kerala, News, Car, Police, Investigation, Kidnap, Wife, Complaint, Case, Goat merchant kidnapped by 3; Police investigation started.
< !- START disable copy paste -->