Kidnap | പയ്യന്നൂരിൽ നിന്ന് 13കാരിയെ അകന്ന ബന്ധു സ്‌കൂടറിൽ തട്ടിക്കൊണ്ട് പോയതായി പരാതി; കാസർകോട് ഭാഗത്തേക്കും അന്വേഷണം; പൊലീസ് കേസെടുത്തു
● ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.
● സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു.
പയ്യന്നൂർ: (KasargodVartha) 13 വയസുകാരിയെ സ്‌കൂടറിൽ തട്ടിക്കൊണ്ട് പോയതായി പരാതി. പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പുഴക്കരയിൽ വന്ന് മീൻ പിടിക്കുന്നവരുടെ കൂട്ടത്തിലെ ഒരാളാണ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതായി പരാതി ഉയർന്നിരിക്കുന്നത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവമെന്ന് കരുതുന്നു.
ഇതുസംബന്ധിച്ച് പൊലീസും ബന്ധുക്കളും സാമൂഹ്യ മാധ്യമങ്ങളിൽ ഇവരെ കണ്ടെത്തുന്നതിനായി ജനങ്ങളുടെ സഹായം അഭ്യർഥിച്ചിട്ടുണ്ട്. അഞ്ച് മാസമായി വീട്ടിൽ താമസിച്ച് വന്നിരുന്ന ബന്ധു തന്നെയാണ് കുട്ടിയെ കൂട്ടികൊണ്ട് പോയിരിക്കുന്നതെന്ന് ബന്ധു കാസർകോട് വാർത്തയോട് പറഞ്ഞു
കാസർകോട് ഭാഗത്ത് കൂട്ടി കർണാടകയിലേക്ക് പോകാൻ സാധ്യതയുള്ളതിനാൽ അതിർത്തി പൊലീസ് സ്റ്റേഷനുകളിൽ പയ്യന്നൂർ പൊലീസ് വിവരം നൽകിയിട്ടുണ്ട്. സിസിടിവി കേന്ദ്രീകരിച്ച് ആണ് അന്വേഷണം നടത്തുന്നത്. കെഎ 66 കെ 9543 നമ്പർ സ്‌കൂടറിലാണ് കുട്ടിയെ കൊണ്ടുപോയതെന്ന് സംശയിക്കുന്നു.
#PayyannurKidnapping #MissingChild #KeralaPolice #FindHerNow #JusticeForHer